‘പി വി അന്‍വര്‍ തട്ടിപ്പുകാരൻ, 240 കോടി തട്ടി’: തൃണമൂൽ കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ സി ജി ഉണ്ണി

തിരുവനന്തപുരം: പി വി അന്‍വറിനെതിരെ വിമർശനവുമായി തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന ഘടകം. അന്‍വര്‍ തട്ടിപ്പുകാരനാണെന്നും തട്ടിപ്പിന് തൃണമൂലിനെ മറയാക്കാന്‍ അനുവദിക്കില്ലെന്നും ടിഎംസി സംസ്ഥാന അധ്യക്ഷന്‍ സി ജി ഉണ്ണി പറഞ്ഞു. കൈരളി ന്യൂസിനോടായിരുന്നു സംസ്ഥാന അധ്യക്ഷന്റെ പ്രതികരണം. നേരത്തെയും അൻവറിനെതിരെ ആരോപണങ്ങളുമായി സി ജി ഉണ്ണി രംഗത്തെത്തിയിരുന്നു.
രാഷ്ട്രീയ തൊഴിലന്വേഷകനാണ് അന്‍വര്‍. ദിവസങ്ങളോളം കൊല്‍ക്കത്തയില്‍ കാത്തുകിടന്നിട്ടും മമതാ ബാനര്‍ജി സന്ദര്‍ശനാനുമതി പോലും നല്‍കാതിരുന്നത് അന്‍വര്‍ തട്ടിപ്പുകാരന്‍ ആണെന്ന് മനസ്സിലാക്കിയതിനാലാണ്. 240 കോടി രൂപ അന്‍വര്‍ പലരില്‍ നിന്നും തട്ടിച്ചു. തട്ടിപ്പിനിരയായവരുടെ സംഗമം തൃണമൂല്‍ സംഘടിപ്പിക്കുമെന്നും സി ജി ഉണ്ണി അറിയിച്ചു.
അന്‍വറിന്റെ തറവാട് സ്വത്തല്ല തൃണമൂല്‍ കോണ്‍ഗ്രസ്. നിലമ്പൂരില്‍ ടിഎംസി മത്സരിക്കില്ലെന്ന് പറയാന്‍ അന്‍വര്‍ ആരുമല്ല. തട്ടിപ്പും കള്ളക്കടത്തും നടത്താന്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ മറയാക്കാന്‍ അന്‍വറിനെ അനുവദിക്കില്ല.- സി ജി ഉണ്ണി പറഞ്ഞു.









0 comments