പ്രേംനസീറിനെക്കുറിച്ച് പരാമർശം ; സീനിയർ താരം തന്ന വിവരമെന്ന് ടിനി ടോം

കൊച്ചി
പ്രേംനസീറിനെക്കുറിച്ച് താൻ നടത്തിയ പരാമർശം സീനിയർ താരം പങ്കുവച്ച വിവരത്തിന്റെ അടിസ്ഥാനത്തിലെന്ന് നടൻ ടിനി ടോം. ഇപ്പോൾ അദ്ദേഹം കൈമലർത്തുകയാണെന്നും തന്റെ ഭാഗത്ത് തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നതായും ടിനി പറഞ്ഞു.
മലയാളസിനിമയിലെ ഇതിഹാസമാണ് പ്രേംനസീർ. അദ്ദേഹത്തെ ആരാധിക്കുന്ന വ്യക്തിയാണ് താൻ. നസീർ സാറിനെ നേരിട്ട് കണ്ടിട്ടുപോലുമില്ല. ഒരു സീനിയർ പറഞ്ഞ കാര്യമാണ് പങ്കുവച്ചത്. ഇപ്പോൾ അദ്ദേഹം കൈമലർത്തുകയാണ്. അഭിമുഖത്തിലെ ഭാഗം ചുരണ്ടിയെടുത്ത് തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നുവെന്നും ടിനി ടോം പറഞ്ഞു. സിനിമകൾ ഇല്ലാതായതോടെ പ്രേംനസീർ എല്ലാ ദിവസവും മേക്കപ്പിട്ട് വീട്ടിൽനിന്നിറങ്ങി അടൂർ ഭാസിയുടെയും ബഹദൂറിന്റെയും വീട്ടിൽ പോയിരുന്ന് കരയുമായിരുന്നു എന്നായിരുന്നു ടിനിയുടെ പരാമർശം. ഇതിനെതിരെ ചലച്ചിത്രമേഖലയിലുള്ളവരും പ്രേംനസീറിന്റെ ആരാധകരും രംഗത്തെത്തിയിരുന്നു.









0 comments