തിരുവനന്തപുരം മൃഗശാലയിലെ ജീവനക്കാരനെ കടുവ ആക്രമിച്ചു

TIGER

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Jul 27, 2025, 02:38 PM | 1 min read

തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിലെ ജീവനക്കാരനെ കടുവ ആക്രമിച്ചു. ആക്രമണത്തിൽ മൃഗശാലയിലെ സൂപ്പർവൈസറായ രാമചന്ദ്രനാണ് പരിക്കേറ്റത്. കൂട് വൃത്തിയാക്കുന്നതിനിടെയാണ് ആണ് ആക്രമണം. കൂടിന്റെ അഴിക്കുള്ളിലൂടെ കൈ കടത്തി കടുവ ആക്രമിക്കുകയായിരുന്നു. വയനാട് നിന്ന് പിടികൂടി മൃ​ഗശാലയിൽ എത്തിച്ച കടുവയാണ് ആക്രമിച്ചത്. പരിക്കേറ്റ രാമചന്ദ്രനെ ഉടൻ ആശുപത്രിയിലെത്തിച്ചു. തലയിൽ നാല് സ്റ്റിച്ചുണ്ട്. പിന്നീട് രാമചന്ദ്രനെ ഡിസ്ചാർജ് ചെയ്തു.





deshabhimani section

Related News

View More
0 comments
Sort by

Home