നരഭോജി കടുവയ്ക്കായി തിരച്ചിൽ തുടരും; മാനന്തവാടിയിൽ വിവിധയിടങ്ങളിൽ കർഫ്യൂ

മാനന്തവാടി : പഞ്ചാരക്കൊല്ലിയിൽ സ്ത്രീയെ ആക്രമിച്ചു കൊലപ്പെടുത്തിയ നരഭോജി കടുവയ്ക്കായി ഇന്നും തിരച്ചിൽ തുടരും. കടുവ ഭീതിയെത്തുടർന്ന് മാനന്തവാടി നഗരസഭയിലെ മൂന്നിടങ്ങളിൽ കർഫ്യൂ പ്രഖ്യാപിച്ചു. പഞ്ചാരക്കൊല്ലി, പിലാക്കാവ്, ചിറക്കര ഭാഗങ്ങളിലാണ് കർഫ്യൂ. ഈ പ്രദേശങ്ങളിൽ വിവിധ നിയന്ത്രണങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. ഡിവിഷനുകളിലെ സ്‌കൂൾ, അങ്കണവാടി, മദ്രസ, ട്യൂഷൻ സെന്ററുകൾ തുറന്ന് പ്രവർത്തിക്കാൻ പാടില്ല. കർഫ്യൂ പ്രഖ്യാപിച്ച ഡിവിഷനുകളിൽ നിന്നും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പോയി പഠിക്കുന്ന വിദ്യാർത്ഥികൾ ജനുവരി 27, 28 തിയതികളിൽ സ്‌കൂളുകളിൽ എത്തേണ്ടതില്ലെന്നും അറിയിപ്പുണ്ട്.
പരീക്ഷകൾക്ക് പോകേണ്ട വിദ്യാർഥികൾ കൗൺസിലർമാരെ ബന്ധപ്പെട്ട് വാഹന സൗകര്യം ഉറപ്പാക്കണം. കർഫ്യൂ പ്രഖ്യാപിച്ച പ്രദേശങ്ങളിൽ സഞ്ചാര വിലക്കുണ്ട്. ജനങ്ങൾ പുറത്തിറങ്ങരുതെന്നും കടകൾ അടച്ചിടണമെന്നും അധികൃതർ നിർദേശം നൽകി. 48 മണിക്കൂർ നേരത്തേക്കാണ് കർഫ്യൂ.









0 comments