മലപ്പുറം അടക്കാക്കുണ്ടിൽ വീണ്ടും കടുവ; തൊഴുത്തിൽ നിന്നും കൊണ്ടുപോയി പശുവിനെ കടിച്ചുകൊന്നു

Adakkakkundu Tiger Attack
വെബ് ഡെസ്ക്

Published on Aug 19, 2025, 02:20 PM | 1 min read

കാളികാവ്: മലപ്പുറം അടക്കാക്കുണ്ടിൽ വീണ്ടും കടുവയുടെ ആക്രമണം. തൊഴുത്തിൽനിന്നും പശുവിനെ കടിച്ചുകൊണ്ടുപോയി ഭക്ഷിച്ചനിലയിൽ കണ്ടെത്തി. എഴുപതേക്കർ ഏരിയയിലെ അമ്പതേക്കറിലെ ജോസിൻറെ തൊഴുത്തിൽ നിന്നാണ് പശുവിനെ കടിച്ചെടുത്ത്.


പശുവിൻ്റെ ഒരു ഭാഗം ഭക്ഷിച്ചിച്ച നിലയിലാണ്. തൊഴുത്തിൽ കെട്ടിയിട്ട പശുവിനെ കയർ പൊട്ടിച്ചാണ് കൊണ്ടു പോയത്. തൊഴുത്തിൽ നിന്ന് അമ്പത് മീറ്റർ അകലെയായിട്ടാണ് പശുവിന്റെ ജഡം കാണപ്പെട്ടത്. പുലർച്ചെയായിരിക്കും കടുവ പശുവിനെ കടിച്ചെടുത്തത് എന്നാണ് നിഗമനം. കഴിഞ്ഞയാഴ്ച ഇതേ സ്ഥലത്ത് കടുവയെ കണ്ടതായി നാട്ടുകാർ പറഞ്ഞു. വനപാലകർ സ്ഥലത്തെത്തി പരിശോധന നടത്തി.



deshabhimani section

Related News

View More
0 comments
Sort by

Home