മാവോയിസ്റ്റ് തിരച്ചിലിന് ഇറങ്ങിയ തണ്ടർബോൾട്ട് സംഘത്തിന് തേനീച്ചക്കുത്തേറ്റു

താമരശേരി: മലയോരത്ത് വീണ്ടും തേനീച്ചയുടെ ആക്രമണം. ബുധനാഴ്‌ച മാവോയിസ്റ്റ് തിരച്ചിലിന് ഇറങ്ങിയ തണ്ടർബോൾട്ട് സംഘത്തിനാണ് കാട്ടുതേനീച്ചക്കുത്തേറ്റത്. ഈങ്ങാപ്പുഴ മേലെ കക്കാട് വനത്തിൽ മാവോയിസ്റ്റ് തിരച്ചിലിന് ഇറങ്ങിയതായിരുന്നു സംഘം. 12 സംഘാംഗങ്ങൾക്കും രക്ഷിക്കാനെത്തിയ പ്രദേശവാസിക്കും കുത്തേറ്റു.
എല്ലാവരെയും ഈങ്ങാപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. കഴിഞ്ഞ 17ന് താമരശേരിയിൽ പശുവിന് പുല്ലുപറിക്കുന്നതിനിടെ പുതുപ്പാടി കണ്ണപ്പൻകുണ്ട് മട്ടിക്കുന്ന് വേണു (65), ഭാര്യ ശാരദ (58) എന്നിവർക്ക് കടന്നൽക്കുത്തേറ്റിരുന്നു. അടുത്ത ദിവസം 19ന് അടിവാരം ചുരം ബൈപാസ് റോഡിൽ മുപ്പതേക്രയിൽ ആറുപേർക്ക് മലങ്കുറവൻ തേനീച്ചയുടെ കുത്തേറ്റു. ഹംസയുടെ വീട്ടിൽ ജോലി ചെയ്യുന്നതിനിടയിലാണ് കുത്തേറ്റത്.









0 comments