തൃശൂർ നഗരത്തിൽ മാത്രം 12 ഫ്ലാറ്റിൽ കള്ളവോട്ട്‌ ; ബിഎൽഒ നീക്കം ചെയ്യാൻ ശുപാർശ ചെയ്‌ത 
വോട്ടുകളും പട്ടികയിൽ

Thrissur Voters List Scam
avatar
കെ എ നിധിൻ നാഥ്‌

Published on Aug 15, 2025, 01:01 AM | 1 min read


തൃശൂർ

തൃശൂർ നഗരത്തിൽ വോട്ട്‌ക്രമകേട്‌ നടത്താൻ ബിജെപി പ്രധാനമായും ഉപയോഗിച്ചത്‌ പൂങ്കുന്നം, പുഴയ്‌ക്കൽ,‍ അയ്യന്തോൾ മേഖലകളിലെ 12 ഫ്ലാറ്റുകൾ. ഇൻലാൻഡ്‌ ഉദയ, ശോഭ സഫയർ‍, ചേലൂർ കൺട്ര‍ി, ശക്തി അപ്പാർട്‌മെന്റ്‌, വാട്ടർ ലില്ലി പനച്ചിക്കൽ, ഗോവിന്ദ്‌ അപ്പാർട്‌മെന്റ്‌സ്‌, ശോഭ ടോപാസ്‌, ക്യാപ്പിറ്റൽ വില്ലേജ്‌, ശ്രീ ശങ്കരി അപ്പാർട്‌മെന്റ്‌സ്‌, ടെമ്പിൾ ടവർ ഫ്ലാറ്റ്‌, സിഐഡിബിഐ ചരിത്രം, സീതാറാം അപ്പാർട്‌മെന്റ്‌സ്‌ എന്നിവിടങ്ങളിലാണ്‌ വ്യാപകമായി വോട്ട്‌ ക്രമക്കേട്‌ നടന്നത്‌.


ഇതുകൂടാതെയാണ്‌ ഒഴിഞ്ഞുകിടക്കുന്ന ഫ്ലാറ്റുകളിൽ കൂട്ടത്തോടെ വോട്ട്‌ ചേർത്തിട്ടുള്ളത്‌. ചേലൂർ കൺട്രി, ശക്തി അപ്പാർട്‌മെന്റ്‌സ്‌ എന്നിവിടങ്ങളിൽ കൂട്ടിച്ചേർത്ത വോട്ടർമാരിൽ പലരും കാണാമറയത്താണ്‌. 36–ാം പോളിങ്‌ ബൂത്തിൽ ഉൾപ്പെടുന്ന വാട്ടർ ലില്ലി ഫ്ലാറ്റിൽ ചേർത്ത വോട്ടുകളിൽ 15 എണ്ണം തിരിച്ചറിയാൻപോലും കഴിഞ്ഞിട്ടില്ല. വോട്ടർപട്ടികയിലെ വിലാസത്തിൽ വോട്ടർമാർ താമസമില്ല. ഇന്‍ലാൻഡ്‌ ഉദയയിൽ 79 വോട്ടാണ്‌ ഇങ്ങനെ ചേർത്തത്‌.


സമീപ മണ്ഡലങ്ങളിലെ ബിജെപി പ്രവർത്തകർ കൂട്ടത്തോടെ തൃശൂരിൽ വോട്ട്‌ ചേർത്തിട്ടുണ്ട്‌. പലയിടങ്ങളിലും കള്ളവോട്ട്‌ ചേർക്കാൻ ബിഎൽഒമാരുടെ സഹായം ബിജെപിക്ക്‌ കിട്ടിയിട്ടുണ്ടെന്ന്‌ പരാതി ഉയർന്നിട്ടുണ്ട്‌. ക്യാപ്പിറ്റൽ വില്ലേജ്‌ സ്ഥിതി ചെയ്യുന്ന പൂങ്കുന്നം 30–ാം നമ്പർ ബൂത്തിൽ മാറിവന്ന ബിഎൽഒയുടെ സഹായത്തോടു കൂടിയാണ്‌ തിരിമറി നടത്തിയതെന്ന്‌ എൽഡിഎഫ്‌ പരാതി നൽകിയിരുന്നു. പട്ടികയിൽ വോട്ട്‌ ചേർക്കാനുള്ള അവസാനഘട്ടത്തിലാണ്‌ വ്യാപക അട്ടിമറി നടന്നത്‌. ഫ്ലാറ്റുകളിലെ താമസക്കാരെ പെട്ടെന്ന്‌ തിരിച്ചറിയാൻ കഴിയില്ല എന്ന സാധ്യതകൂടി മുതലെടുത്തായിരുന്നു നീക്കം.



deshabhimani section

Related News

View More
0 comments
Sort by

Home