കുരുക്കഴിയാതെ പെസോ നിബന്ധനകൾ
പൂരം വെടിക്കെട്ട്; കേന്ദ്ര നിബന്ധനകളിലെ ആശങ്ക നീക്കാൻ പ്രത്യേക യോഗം

തൃശൂര്‍: പൂരം വെടിക്കെട്ടുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാറിന്റെ ഉത്തരവിനെ തുടര്‍ന്നുള്ള അനിശ്ചിതത്വം ഒഴിവാക്കാനായി ജില്ലാ ഭരണകൂടവും ജനപ്രതിനിധികളും പെസൊ പ്രതിനിധികളും പ്രത്യേകം യോഗം ചേരും. പൂരം പ്രൗഢിയോടെ ഏറ്റവും സുരക്ഷിതമായി നടത്താൻ സംസ്ഥാന സര്‍ക്കാരും ജില്ലാ ഭരണകൂടവും തൃശൂര്‍ കോര്‍പ്പറേഷനും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് മന്ത്രി വിഎന്‍ വാസവന്‍ പറഞ്ഞു.
മെയ് ആറിനാണ് പൂരം, സാമ്പിള്‍ വെടിക്കെട്ട് നാലിന്
കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവിനെ തുടര്‍ന്നുള്ള അനിശ്ചിതത്വം ഇല്ലാതാക്കാന്‍ ജില്ലാ ഭരണകൂടം, ജനപ്രതിനിധികള്‍, പെട്രോളിയം ആന്‍ഡ് എക്സ്പ്ലോസീവ് ഓര്‍ഗനൈസേഷന്‍ പ്രതിനിധികള്‍ എന്നിവരുമായി ചേർന്ന് ഈ മാസം അവസാനമാവും യോഗം. ഹൈക്കോടതിയുടെ നിലവിലുളള ഉത്തരവ് കൂടി പരിഗണിച്ചാവും തീരുമാനങ്ങൾ.
വെടിക്കെട്ടും കരിമരുന്ന് പ്രയോഗങ്ങളും നടത്തുന്നതിന് അനുമതി നൽകുന്നത് ജില്ല ഭരണകൂടമാണ്. ലഭ്യമാകുന്ന അപേക്ഷകൾ റിപ്പോർട്ടിനായി ജില്ല പൊലീസ് മേധാവി, ജില്ല ഫയർ ഓഫിസർ, ബന്ധപ്പെട്ട തഹസിൽദാർ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ തുടങ്ങിയവക്ക് അയക്കുന്നതാണ് ആദ്യപടി. 2008ലെ എക്സ്പ്ലോസിവ് ചട്ടങ്ങൾ, പെട്രോളിയം ആൻഡ് എക്സ്പ്ലോസിവ് സേഫ്റ്റി ഓർഗനൈസേഷൻ നിബന്ധനകൾ, സംസ്ഥാന പൊലീസ് മേധാവിയുടെ സർക്കുലർ, സ്ഫോടകവസ്തു ചട്ടങ്ങൾ, കേന്ദ്ര-സംസ്ഥാന സർക്കാറുകൾ പുറപ്പെടുവിപ്പിക്കുന്ന ഉത്തരവുകൾ എന്നിവയുടെ അടിസ്ഥാനത്തിൽ പരിശോധിച്ചാണ് അപേക്ഷയിൽ തീരുമാനമെടുക്കുക.
കേന്ദ്രം വെച്ചത് 35 നിബന്ധനകൾ
കേന്ദ്ര സർക്കാർ 35 നിയന്ത്രങ്ങളാണ് പ്രധാനമായും മുന്നോട്ട് വെച്ചട്ടള്ളത്. ഇവയിൽ അഞ്ച് നിബന്ധനകള്‍ പൂരം തന്നെ നടത്താൻ പറ്റാത്ത സാഹചര്യം സൃഷ്ടിക്കുന്നവയാണ്. വെടിക്കെട്ടുപുരയിൽനിന്ന് 200 മീറ്റർ അകലെവേണം വെടിക്കെട്ട് നടത്താനെന്ന നിബന്ധന തേക്കിൻകാട് മൈതാനിയിൽ എന്നല്ല തൃശ്ശൂർ റൗണ്ടിൽപ്പോലും പൂരം അസാധ്യമാക്കുന്നതാണ്.
വെടിക്കെട്ടുപുരയിൽനിന്ന് വെടിക്കെട്ട് നടക്കുന്ന സ്ഥലത്തേക്കുള്ള ദൂരം ഇതുവരെ 45 മീറ്ററായിരുന്നു. അവിടെനിന്ന് 100 മീറ്റർ അകലെയാണ് കാണികളെ അനുവദിച്ചിരുന്നത്. ഇത്തരത്തിൽ 145 മീറ്റർ ദൂരപരിധി പാലിക്കുമ്പോൾത്തന്നെ റൗണ്ടിൽ കാണികൾക്ക് നിൽക്കാനാകാത്ത സ്ഥിതിയാണ് നിലവിലുള്ളത്.
തൃശൂര്‍ വടക്കുന്നാഥ ക്ഷേത്ര മൈതാനത്ത് തിരുവമ്പാടിക്കും പാറമേക്കാവിനും വെവ്വേറെ വെടിക്കെട്ട് പുരകളുണ്.









0 comments