തൃശൂർ പെരുമ ലോഗോ പ്രകാശിപ്പിച്ചു

തൃശൂർ
ദേശാഭിമാനി തൃശൂർ യൂണിറ്റ് 25–ാം വാർഷികം ‘തൃശൂർ പെരുമ’യുടെ ലോഗോ കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് കെ സച്ചിദാനന്ദൻ പ്രകാശനം ചെയ്‌തു. സംഘാടക സമിതി ചെയർമാൻ ഡോ. എം വി നാരായണൻ ലോഗോ സ്വീകരിച്ചു. സംഘാടക സമിതി ജനറൽ കൺവീനർ കെ വി അബ്‌ദുൾഖാദർ അധ്യക്ഷനായി. ദേശാഭിമാനി ഇൻഫോ ഗ്രാഫിക് ഡിസൈനർ എസ് നിതിനാണ് ലോഗോ രൂപകൽപ്പന ചെയ്‌തത്.
തൃശൂർ പെരുമ അക്കാദമിക് കമ്മിറ്റി കൺവീനർ ഡോ. കാവുമ്പായി ബാലകൃഷ്‌ണൻ, അക്കാദമിക് കോ–ഓർഡിനേറ്റർ കെ എൻ സനിൽ, പ്രോഗ്രാം കമ്മിറ്റി കൺവീനർ ടോം പനയ്‌ക്കൽ, പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന സെക്രട്ടറി രാവുണ്ണി, ജില്ലാ പ്രസിഡന്റ് അഡ്വ. വി ഡി പ്രേംപ്രസാദ് തുടങ്ങിയവർ പങ്കെടുത്തു.









0 comments