അജയ്യം ഇൗ ‘തൃശൂർ പെരുമ’ ; അലോഷിയുടെ സംഗീതരാവോടെ കൊടിയിറക്കം.

തൃശൂർ കേരളവർമ കോളേജിൽ നടന്ന ദേശാഭിമാനി തൃശൂർ പെരുമയുടെ സമാപനസമ്മേളനം സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്‌ഘാടനം ചെയ്യുന്നു
തൃശൂര്‍
പൂരനഗരത്തിന്റെ മാനവികതയുടെയും മതനിരപേക്ഷതയുടെയും ജനകീയചരിത്രം വീണ്ടും വിളംബരം ചെയ്‌ത് ‘തൃശൂർ പെരുമ’യ്‌ക്ക് അലോഷിയുടെ സംഗീതരാവോടെ കൊടിയിറക്കം.
ദേശാഭിമാനി തൃശൂര്‍ യൂണിറ്റിന്റെ 25-–ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായാണ് തൃശൂര്‍ പെരുമ സംഘടിപ്പിച്ചത്. രണ്ടു ദിവസങ്ങളിലായി തൃശൂർ കേരളവർമ കോളേജിൽ നടന്ന പെരുമയിലേക്ക് ആയിരങ്ങളാണെത്തിയത്. നാല് സിമ്പോസിയങ്ങൾ നടന്നു. 40 വേദികളിലായി 406 പ്രബന്ധങ്ങൾ അവതരിപ്പിച്ചു.
സമാപന സമ്മേളനം സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്‌തു. സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം എ വിജയരാഘവന്‍ അധ്യക്ഷനായി. ഡോ. കാവുമ്പായി ബാലകൃഷ്‌ണന്‍ സെമിനാര്‍ സംഗ്രഹം അവതരിപ്പിച്ചു. മന്ത്രി കെ രാജന്‍, പ്രബുദ്ധ കേരളം മാസിക പത്രാധിപര്‍ സ്വാമി നന്ദാത്മജാനന്ദ, യാക്കോബായ സുറിയാനി സഭ തൃശൂര്‍ ഭദ്രാസനം സെക്രട്ടറി ഫാ. ബേസില്‍, ദേശാഭിമാനി ചീഫ് എഡിറ്റർ പുത്തലത്ത് ദിനേശൻ എന്നിവർ സംസാരിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ യു പി ജോസഫ് സ്വാഗതവും ടി കെ വാസു നന്ദിയും പറഞ്ഞു.
മുതിർന്ന ഏരിയ ലേഖകൻ സി ആർ പുരുഷോത്തമൻ, തൃശൂർ പെരുമ ലോഗാേ രചിച്ച എസ് നിഥിൻ എന്നിവർക്ക് ഉപഹാരം നൽകി. ചരിത്രഫോട്ടോ പ്രദർശനം, പുസ്‌തകോത്സവം, ഭക്ഷ്യമേള, കലാവിരുന്നുകൾ എന്നിവയും നടന്നു.









0 comments