‘നമുക്കും ഒരു ഇടം വേണം’

‘ഭിന്നശേഷി സൗഹൃദ സംസ്‌കാരം’ എന്ന വിഷയം ബിജുപോൾ അവതരിപ്പിക്കുന്നു
കെ എ നിധിൻ നാഥ്
Published on Aug 31, 2025, 12:21 AM | 1 min read
തൃശൂർ
ഭിന്നശേഷിക്കാരായതിനാൽ നേരിടുന്ന പരിമിതികളെ മറികടക്കാൻ സമൂഹവും കുടുംബവും ചുറ്റുപാടും ചേർത്ത് പിടിച്ചാൽ മാത്രമേ കഴിയൂ എന്ന് ഓർമപ്പെടുത്തിയാണ് ‘ഭിന്നശേഷി സൗഹൃദ സംസ്‌കാരം’ എന്ന വിഷയത്തിൽ ബിജു പോൾ സെമിനാറിൽ അവതരണം നടത്തിയത്. ഇത്തരം മനുഷ്യർക്കായി നമ്മൾ കരുതേണ്ട ഉത്തരവാദിത്വങ്ങളായിരുന്നു ആ വാക്കുകളിൽ നിറയെ. സമൂഹത്തിൽ നമുക്കും ഒരു ഇടം വേണമെന്ന് ഓർമപ്പെടുത്തി.
കലക്ടറേറ്റ് അടക്കമുള്ള സർക്കാർ ഓഫീസുകളിലേക്ക് ഭിന്നശേഷി സമൂഹത്തിന് കടന്ന് ചെല്ലാൻ കഴിയില്ലായിരുന്നു. ഇവിടങ്ങളിലും ലിഫ്‌റ്റും റാമ്പും സ്ഥാപിക്കാൻ ഓൾ കേരള വീൾ ചെയർറെറ്റ്‌സ് ഫെഡറേഷൻ നടത്തിയ സമരങ്ങളും അവതരണത്തിന്റെ ഭാഗമായി. തങ്ങൾ നേരിടുന്ന പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാൻ സൗകര്യങ്ങളില്ല എന്നതാണ് പരിമിതി. ഓരോ വിഭാഗങ്ങളുടെയും പ്രശ്‌നങ്ങൾ വ്യത്യസ്‌തമാണ്. ഇത് മനസ്സിലാക്കി വേണം ഇടപെടൽ നടത്താനെന്നും ബിജു പോൾ പറഞ്ഞു.









0 comments