ആക്ഷേപം പിൻവലിച്ച് മാപ്പ് പറയണം
ഷെർഷാദിന് തോമസ് ഐസക് വക്കീൽ നോട്ടീസ് അയച്ചു

തിരുവനന്തപുരം: വ്യാജ ആരോപണങ്ങൾ ഉന്നയിച്ച ചെന്നൈയിലെ വ്യവസായി മുഹമ്മദ് ഷെർഷാദിന് ഡോ. ടി എം തോമസ് ഐസക് വക്കീൽ നോട്ടീസ് അയച്ചു. അസംബന്ധ ആക്ഷേപങ്ങൾ ഉന്നയിച്ചതുമൂലം ഉണ്ടായ അപമാനത്തിന് ഒരു കോടി രൂപ നഷ്‌ടപരിഹാരം നൽകണം. നോട്ടീസ് ലഭിച്ച് ഏഴു ദിവസത്തിനകം വസ്‌താവിരുദ്ധമായ പ്രസ്‌താനകൾ പിൻവലിച്ച് മാപ്പ് പറയണം. അല്ലാത്തപക്ഷം സിവിലായും ക്രിമിനലായും നിയമനടപടി സ്വീകരിക്കുമെന്ന് നോട്ടീസിൽ വ്യക്‌തമാക്കുന്നു. എൻ രഘുരാജ് അസോസിയേറ്റ്സ് മുഖാന്തിരമാണ് നോട്ടീസ് അയച്ചത്.
Related News
പുതിയ വിവാദങ്ങൾ വന്നപ്പോൾ മുഹമ്മദ് ഷെർഷാദിന്റെ ആരോപണങ്ങളും വിവാദവും മുങ്ങിപ്പോയത് സ്വാഭാവികം. പക്ഷേ, അത് അങ്ങനെ വിടാൻ തീരുമാനിച്ചിട്ടില്ലെന്ന് തോമസ് ഐസക് പറഞ്ഞു. ഏഴ് ദിവസത്തിനകം മറുപടി നൽകിയില്ലെങ്കിൽ കേസ് ഫയൽ ചെയ്യും. പിന്നെ കോടതിയിൽ കാര്യങ്ങൾ തീർപ്പാക്കാമെന്ന് അദ്ദേഹം വ്യക്‌തമാക്കി.









0 comments