ആരോപണം പിൻവലിച്ചില്ലെങ്കിൽ സിവിലും ക്രിമിനലുമായ നിയമനടപടി; തോമസ് ഐസക്

തിരുവനന്തപുരം: സിപിഐഎമ്മിന്നകത്ത് കത്ത് ചോർച്ച എന്ന ആരോപണം സൃഷ്ടിച്ച് മാധ്യമങ്ങൾ ഉയർത്തിക്കൊണ്ടു വന്ന വാർത്താ വിവാദത്തിൽ പ്രതികരണവുമായി പാർടി കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. വിവാദ വ്യവസായി രാജേഷ് കൃഷ്ണയുമായി ചേര്‍ത്തുവെച്ചുള്ള ആരോപണം പിന്‍വലിച്ചില്ലെങ്കില്‍ നിയമനടപടികളിലേക്ക് കടക്കുമെന്ന് ഐസക്ക് പറഞ്ഞു.
വാർത്താ വിവാദങ്ങൾ സൃഷ്ടിക്കാനായി കെട്ടിച്ചമച്ച ആരോപണങ്ങൾ പിന്‍വലിച്ച് മാപ്പുപറയണം. ഇതല്ലെങ്കിൽ കര്‍ശന നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കി. “ഇതങ്ങനെ വെറുതേവിടാന്‍ തീരുമാനിച്ചിട്ടില്ലെ” എന്നായിരുന്നു ഐസകിന്റെ വാക്കുകൾ. സിവില്‍, ക്രിമിനൽ നിയമ നടപടികള്‍ ആരോപണം സൃഷ്ടിച്ച ഷെര്‍ഷാദിനെതിരേ സ്വീകരിക്കും.
മാസങ്ങൾക്ക് മുൻപ് സോഷ്യൽ മീഡിയയിൽ
“വിവാദ കത്ത് ചോര്‍ന്നു കിട്ടിയെന്ന് പറഞ്ഞുനടക്കുന്നു. ഈ ആരോപണം ഉന്നയിച്ചയാള്‍ത്തന്നെ മാസങ്ങള്‍ക്ക് മുന്‍പ് ഫെയ്‌സ്ബുക്കിലിട്ട കാര്യമാണിത്. അതു പിന്നെങ്ങനെയാണ് ചോരുക? പൊതുമധ്യത്തിലേക്ക് ആരോപണം ഉന്നയിച്ചയാള്‍തന്നെ അത് ഫെയ്‌സ്ബുക്കിലിട്ട്, അങ്ങനെ ലഭ്യമായ സാധനം ഇത്രയും മാസം കഴിഞ്ഞിട്ട് ഇന്നെടുത്ത് വിവാദമാക്കി. അതിനു ശേഷം അഭിപ്രായവും ചോദിച്ചുവരണമെങ്കില്‍ ഒരു വലിയ ചിന്ത അതിന്റെ പിറകിലുണ്ടെ”ന്നും ഐസക്ക് പറഞ്ഞു.
മാത്രമല്ല മാധ്യമങ്ങൾ വെറും വാർത്തകൾ സൃഷ്ടിക്കാൻ ഇക്കാര്യത്തിൽ കാണിച്ച എടുത്തു ചാട്ടവും ഐസക് പരാമർശിച്ചു. “ആരോപണം ഉന്നയിക്കുന്നയാളുടെ പശ്ചാത്തലംകൂടി അന്വേഷിക്കുന്നത് നന്നായിരിക്കും. ഈ മാന്യനെതിരെ മൂന്ന് കോടതി വിധികളുണ്ട്. അതിലെന്താണ് പറയുന്നതെന്ന് കൂടി മാധ്യമപ്രവര്‍ത്തനത്തിന്റെ ഭാഗമായി കാണണം”.
യു.കെ വ്യവസായിയായ രാജേഷ് കൃഷ്ണയ്‌ക്കെതിരായി ചെന്നൈയിലെ വ്യവസായി മുഹമ്മദ് ഷെര്‍ഷാദ് പിബിയ്ക്ക് നല്‍കിയ കത്ത് പുറത്ത് എന്ന പേരിലാണ് നേരത്തെ സോഷ്യൽ മീഡിയയിൽ എല്ലാവരും കണ്ട് അവഗണിച്ച പോസ്റ്റ് ഉപയോഗിച്ച് വിവാദം സൃഷ്ടിച്ച് മാധ്യമങ്ങൾ വാർത്ത ആഘോഷിച്ചത്.









0 comments