തിരുവോണം ബമ്പർ: വില്പന 32 ലക്ഷം കടന്നു

THIRUVONAM BUMPER
വെബ് ഡെസ്ക്

Published on Sep 02, 2025, 06:01 PM | 1 min read

തിരുവനന്തപുരം: കേരള ഭാഗ്യക്കുറി വകുപ്പിൻ്റെ തിരുവോണം ബംമ്പർ ടിക്കറ്റ് വില്പന 32 ലക്ഷം എണ്ണം കടന്നു. പ്രകാശനം കഴിഞ്ഞ് ഒരു മാസം പിന്നിടുമ്പോൾ 32,13,290 എണ്ണം ടിക്കറ്റുകളാണ് വിറ്റുപോയത്. പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതൽ വില്പന നടന്നത്.


ഈ വർഷത്തെ തിരുവോണം ബമ്പർ ഭാഗ്യക്കുറി ടിക്കറ്റിൻ്റെ പ്രകാശനം കഴിഞ്ഞ 28-നാണ് ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ നിർവഹിച്ചത്. ഒന്നാം സമ്മാനമായി 25 കോടി രൂപയാണ് ഓണം ബമ്പർ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പിലൂടെ ലഭിക്കുന്നത്. 500 രൂപയാണ് ടിക്കറ്റിന്റെ വില.


രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 20 പേർക്കും മൂന്നാം സമ്മാനമായി 50 ലക്ഷം വീതം 20 പേർക്കും നാലാം സമ്മാനമായി അഞ്ചുലക്ഷം വീതം 10 പരമ്പരകൾക്കും അഞ്ചാം സമ്മാനമായി രണ്ടു ലക്ഷം വീതം 10 പരമ്പരകൾക്കും നൽകുന്നു. കൂടാതെ 5,000 മുതൽ 500 രൂപ വരെ സമ്മാനമായി നൽകുന്നു. ഈ വർഷത്തെ തിരുവോണം ബമ്പർ ഈ മാസം 27-ന് ഉച്ചയ്ക്ക് രണ്ടു മണിക്കാണ് നറുക്കെടുക്കുക.



deshabhimani section

Related News

View More
0 comments
Sort by

Home