93 സ്ഥാനാർഥികളെ പ്രഖ്യാപിച്ചു , എട്ടിടത്ത് പ്രഖ്യാപനം ഇന്ന്
print edition തിരുവനന്തപുരം കോർപറേഷൻ ; എൽഡിഎഫ് സ്ഥാനാർഥികളായി

തിരുവനന്തപുരം
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപറേഷനിൽ 93 സ്ഥാനാർഥികളെ എൽഡിഎഫ് പ്രഖ്യാപിച്ചു. 44 പേർ വനിതകളാണ്. എൽഡിഎഫ് നേതാക്കൾക്കൊപ്പം സിപിഐ എം ജില്ലാ സെക്രട്ടറി വി ജോയിയാണ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. എട്ടിടത്തെ സ്ഥാനാർഥികളെ ചൊവ്വാഴ്‌ച പ്രഖ്യാപിക്കും.
101 വാർഡിൽ സിപിഐ എം 70 സീറ്റിൽ മത്സരിക്കും. സിപിഐ –17, കേരള കോൺഗ്രസ് എം –3, ആർജെഡി–3, ജെഡിഎസ്–2 ഐഎൻഎൽ 1, കോൺഗ്രസ് എസ് 1, എൻസിപി 1, ജനാധിപത്യ കേരള കോൺഗ്രസ് 1, കേരള കോൺഗ്രസ് ബി 1, ജെഎസ്‌എസ് 1 എന്നിങ്ങനെയാണ് സീറ്റ് വിഭജനം.
സിപിഐ എമ്മിന്റെ 68ഉം സിപിഐയുടെ 17ഉം കേരള കോൺഗ്രസ് എമ്മിന്റെ രണ്ടും സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്. ആർജെഡി, കേരള കോൺഗ്രസ് ബി, എൻസിപി, ജനാധിപത്യ കേരള കോൺഗ്രസ്, ജനതാദൾ എസ്, കോൺഗ്രസ് എസ് എന്നീ പാർടികളിലെ ഓരോ സ്ഥാനാർഥികളെയും പ്രഖ്യാപിച്ചു.
സിപിഐ എം ജില്ലാ കമ്മിറ്റി അംഗങ്ങളായ എസ് പി ദീപക്, ആർ പി ശിവജി, എസ് എ സുന്ദർ, വണ്ടിത്തടം മധു എന്നിവർ മത്സരിക്കുന്നുണ്ട്. മുൻ മേയർ കെ ശ്രീകുമാർ (സിപിഐ എം), മുൻ ഡെപ്യൂട്ടി മേയർ രാഖി രവികുമാർ (സിപിഐ), ഡിവൈഎഫ്‌ഐ ജില്ലാ ട്രഷറർ വി എസ് ശ്യാമ തുടങ്ങിയവരും മത്സരരംഗത്തുണ്ട്.









0 comments