എസ്എഫ്ഐ സമരവിജയം
print edition കാര്‍ഷിക സര്‍വകലാശാല ഫീസ് കുറയ്ക്കും

തിരുവനന്തപുരം
കാർഷിക സർവകലാശാലയില്‍ അനധികൃതമായി വര്‍ധിപ്പിച്ച ഫീസ് കുറയ്ക്കുമെന്ന് മന്ത്രി പി പ്രസാദ് അറിയിച്ചു. ബിരുദ കോഴ്സുകൾക്ക് 50 ശതമാനവും പിജി കോഴ്സുകൾക്ക് 40 ശതമാനവും ഫീസ് കുറയ്ക്കാന്‍ മന്ത്രി പി പ്രസാദ് വിളിച്ച ഉന്നതതല യോഗത്തിൽ ധാരണയായത്. ഫീസ് വര്‍ധനവിനെതിരെ നിരന്തരം എസ്എഫ്ഐ നടത്തിയ സമരത്തിന് പിന്നാലെയാണ് മന്ത്രി ഉന്നതതല യോഗം വിളിക്കാന്‍ തീരുമാനിച്ചത്. ഫീസ് വര്‍ധനവ് താങ്ങാനാകില്ലെന്ന് അറിയിച്ച് വെള്ളായണി കാര്‍ഷിക സര്‍വകലാശാലയില്‍നിന്ന് വിദ്യാര്‍ഥി പഠനം അവസാനിപ്പിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ച് സര്‍വകലാശാല വിസി ബി അശോകിനെ തടയുന്നതടക്കമുള്ള സമരം എസ്എഫ്ഐ നടത്തിയിരുന്നു.
സർവകലാശാലയിലെ ഫീസ് കുറയ്ക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും അടിയന്തരമായി എക്സിക്യൂട്ടീവ് യോഗം വിളിക്കുമെന്നും മന്ത്രി പി പ്രസാദ് പറഞ്ഞു.
കുട്ടികൾക്ക് പണത്തിന്റെ പേരിൽ പഠനാവസരം ഇല്ലാതാകാൻ പാടില്ല. സഹാ യിക്കാൻ കഴിയുന്ന എല്ലാ രീതിയിലും സഹായിക്കും. ഫീസ് വർധനയിൽ ഗണ്യമായ കുറവ് വരുത്താനാണ് നിർദേശിച്ചത്. സാമ്പത്തിക ഞെരുക്കം ഉണ്ടെങ്കിലും കുട്ടികൾ പഠിക്കേണ്ട എന്ന് പറയാൻ കഴിയില്ല. ഏത് മാർഗത്തിലും പഠിക്കാൻ സൗകര്യം ഒരുക്കണമെന്നും മന്ത്രി പറഞ്ഞു. കാര്‍ഷിക സര്‍വകലാശാല കാമ്പസുകളിലെ ഫീസ് കുറയ്ക്കാനുള്ള തീരുമാനം എസ്എഫ്ഐ സമരങ്ങളുടെ വിജയമാണെന്ന് സംസ്ഥാന കമ്മിറ്റി അറിയിച്ചു.









0 comments