തിരുവനന്തപുരത്ത് മുളകുപൊടിയെറിഞ്ഞ് കവർച്ചാശ്രമം: 2 പേർ അറസ്റ്റിൽ

ലക്ഷ്മി , സാലു
തിരുവനന്തപുരം: മുളകുപൊടിയെറിഞ്ഞ് സ്ത്രീയുടെ മാല കവരാൻ ശ്രമിച്ച യുവാവും യുവതിയും അറസ്റ്റിൽ. കൊല്ലം പുള്ളിക്കട വടക്കുംഭാഗം സ്വദേശിനി ലക്ഷ്മി (26), മയ്യനാട് സ്വദേശി സാലു (26) എന്നിവരാണ് പിടിയിലായത്. 19ന് രാവിലെ അവനവഞ്ചേരി പോയിന്റ് മുക്കിലാണ് സംഭവം.
അവനവഞ്ചേരി സ്വദേശി മോളിയുടെ മാലയാണ് കവരാൻ ശ്രമിച്ചത്. ചന്തയിൽ പോയി മടങ്ങുകയായിരുന്ന മോളിയുടെ സമീപം വഴി ചോദിക്കാനെന്ന വ്യാജേന കാർ നിർത്തി കണ്ണിൽ മുളകുപൊടിയെറിയുകയായിരുന്നു.
മുളകുപൊടി ലക്ഷ്മിയുടെ മുഖത്തും വീണതോടെ പ്രതികൾ വാഹനത്തിൽ കടന്നുകളഞ്ഞു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ആറ്റിങ്ങൽ പൊലീസ് പ്രതികളെ പിടികൂടിയത്. സാലുവിനെതിരെ കൊട്ടിയം സ്റ്റേഷനിൽ ക്രിമിനൽ കേസുണ്ട്.









0 comments