എൽഡിഎഫിന്‌ മൂന്നാമൂഴം ഉറപ്പ്‌: ബിനോയ്‌ വിശ്വം

BINOY VISWAM
വെബ് ഡെസ്ക്

Published on Sep 08, 2025, 02:49 PM | 1 min read

ആലപ്പുഴ: കേരളത്തിൽ എൽഡിഎഫ്‌ മൂന്നാമതും അധികാരത്തിൽ എത്തുമെന്ന്‌ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ്‌ വിശ്വം. കേന്ദ്രസർക്കാർ സാമ്പത്തിമായി കേരളത്തെ തകർക്കാൻ ശ്രമിക്കുമ്പോഴും അതിനെ മറികടന്ന്‌ രാജ്യത്തിന്‌ മാതൃകയാകുന്ന പ്രവർത്തനമാണ്‌ കേരളത്തിൽ എൽഡിഎഫ്‌ ഗവൺമെന്റ്‌ നടപ്പിലാക്കുന്നതെന്നും അദേഹം പറഞ്ഞു. ആലപ്പുഴയിൽ ചേരുന്ന സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമയി നടത്തിയ വാർത്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.


കേരളത്തിന്റെ വളർച്ച ലോകത്തിന്‌ തന്നെ ആകർഷകമാണ്‌. മനുഷ്യനെ അടിസ്ഥാനമാക്കിയുള്ള വികസനമാണ്‌ കേരളത്തിൽ നടപ്പിലാക്കുന്നത്‌. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും ഓണത്തിന്‌ മികവാർന്ന പ്രവർത്തനമാണ്‌ സംസ്ഥാന സർക്കാർ കാഴ്‌ചവച്ചത്‌. എൽഡിഎഫിന്റെ പ്രഖ്യാപിത പൊലീസ്‌ നയങ്ങൾക്ക്‌ വിരുദ്ധമായി പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ കടുത്ത നടപടിയുണ്ടാകും. അയ്യപ്പസംഗമത്തിൽ തിരുവിതാംക‍ൂർ ദേവസ്വം ബോർഡിനെറ നിലപാടുകൾക്കൊപ്പമാണ്‌ സിപിഐ. സിപിഐ മതവിശ്വാസത്തിനെതിരല്ലാ. എത്‌ മതത്തിലും വിശ്വാസികളുടെ അവകാശം സംരക്ഷിക്കണമെന്നതാണ്‌ നിലപാട്‌. ബിജെപി– എസ്‌ഡിപിഐ അവിശുദ്ധ കൂട്ടുകെട്ടിനെ ചേർത്ത്‌ പിടിച്ച്‌ എൽഡിഎഫിനെ തകർക്കാൻ ശ്രമിക്കുന്ന കോൺഗ്രസ്‌ നിലപാട്‌ ജനം തിരിച്ചറിയുമെന്നും അദ്ദേഹം പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Home