print edition കലാമണ്ഡലത്തിൽ രാഷ്‌ട്രീയ ഇടപെടൽ ഇല്ല: സജി ചെറിയാൻ

saji cherian
വെബ് ഡെസ്ക്

Published on Oct 30, 2025, 12:02 AM | 1 min read

തൃശൂർ : കേരള കലാമണ്ഡലത്തിൽ സർക്കാർ ഒരുതരത്തിലുള്ള രാഷ്‌ട്രീയ ഇടപെടലോ നിയമനങ്ങളോ നടത്തിയിട്ടില്ലെന്ന്‌ സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ പറഞ്ഞു. തൃശൂരിൽ മാധ്യമപ്രവർത്തകരോട്‌ പ്രതികരിക്കുകയായിരുന്നു മന്ത്രി. ചിലവിഷയങ്ങളിൽ താൽക്കാലിക അധ്യാപകരെ നിയമിക്കേണ്ടിവന്നിട്ടുണ്ട്‌. അവിടെ പഠിച്ചവരെത്തന്നെയാണ്‌ താൽക്കാലികമായി നിയമിച്ചത്‌. മല്ലിക സാരാഭായി എന്താണ്‌ ഉദ്ദേശിച്ചത്‌ എന്നറിയില്ല. അവർ പറഞ്ഞത്‌ അടിസ്ഥാന രഹിതമായ കാര്യങ്ങളാണ്‌. കലാമണ്ഡലം കൽപ്പിത സർവകലാശാലയാണ്‌. ചാൻസിലറാണ്‌ അവിടെ പരമാധികാരി. അവർ ഉന്നയിച്ച വിഷയങ്ങളിൽ അവർക്കുതന്നെ നടപടിയെടുക്കാവുന്നതാണ്‌. കലാമണ്ഡലത്തെ സർവകലകളുടെയും പഠനകേന്ദ്രമാക്കി, സർവകലാശാലയാക്കി വികസിപ്പിക്കാനാണ്‌ സർക്കാർ ശ്രമിക്കുന്നത്‌. അതിനുള്ള എല്ലാ ശ്രമങ്ങൾക്കും പിന്തുണ നൽകുമെന്നും മന്ത്രി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home