വടക്കഞ്ചേരിയിൽ വൻ മോഷണം: വീട്ടിൽനിന്ന് 45 പവൻ മോഷ്‌ടിച്ചു

വടക്കഞ്ചേരി : പാലക്കാട് ചുവട്ടുപാടത്ത് ദേശീയപാതയോരത്തെ വീട്ടിൽനിന്ന് 45 പവൻ സ്വർണം മോഷ്‌ടിച്ചു. ചുവട്ടുപാടം പ്രസാദ് പിള്ളയുടെ വീട്ടിലാണ് വ്യാഴാഴ്ച രാത്രി മോഷണം നടന്നത്. വെള്ളിയാഴ്‌ചയാണ് മോഷണ വിവരമറിഞ്ഞത്. സമീപത്തെ വീട്ടിലെ സിസിടിവി തകർത്ത നിലയിൽ കണ്ടതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മോഷണവിവരം അറിയുന്നത്.
സംഭവസമയത്ത് പ്രസാദും കുടുംബവും വീട്ടിലുണ്ടായിരുന്നെങ്കിലും ആരുമറിഞ്ഞില്ല. സമീപത്തെ ജോ ജോസഫിന്റെ വീട്ടിലും മോഷണശ്രമം നടന്നിട്ടുണ്ട്. മോഷ്ടാവ് തലയിൽ മുണ്ടിട്ട് നടക്കുന്നതിന്റെ സിസിടിവി ദ്യശ്യങ്ങൾ പൊലീസിന് ലഭിച്ചു. വിരലടയാള വിദഗ്ധരും ഫോറൻസിക് വിഭാഗവും പൊലീസ് നായയും പരിശോധന നടത്തി. വടക്കഞ്ചേരി പൊലീസ് അന്വേഷണം ആരംഭിച്ചു.









0 comments