സ്കൂളിലെ മോഷണത്തിനു ശേഷം മദ്യപാനം: ഓഫീസ് റൂമിനു പുറത്ത് കിടന്നുറങ്ങിയ പ്രതിയെ പിടികൂടി

ആറ്റിങ്ങൽ : സ്കൂൾ കുത്തിത്തുറന്നശേഷം സമീപത്തെ ഓഫീസ് റൂമിനു പുറത്ത് കിടന്നുറങ്ങിയ മോഷ്ടാവ് പിടിയിൽ. വിരളം ദിവ്യ ഭവനിൽ വിനീഷ് (23) ആണ് പിടിയിലായത്. സിഎസ്ഐ സ്കൂളിൽ വെള്ളി രാത്രിയാണ് മോഷണശ്രമം നടന്നത്. ശനി രാവിലെ സ്കൂളിലെ സെക്യൂരിറ്റി ജീവനക്കാരൻ എത്തിയപ്പോഴാണ് ഓഫീസ് റൂം തുറന്നു കിടക്കുന്നത് കണ്ടത്. ഉള്ളിൽ അലമാരയും തുറന്നു കിടക്കുന്നത് കണ്ടപ്പോൾ സ്കൂൾ അധികൃതരെയും പൊലീസിനെയും അറിയിക്കുകയായിരുന്നു.
പൊലീസ് നടത്തിയ പരിശോധനയിലാണ് സമീപത്തെ കെട്ടിട വരാന്തയിൽ കിടന്നുറങ്ങിയ വിനീഷിനെ കണ്ടത്. വെള്ളിയാഴ്ച രാത്രി മോഷണത്തിനായി സ്‌കൂളിൽ എത്തിയ പ്രതി ക്യാഷ് കൗണ്ടർ അടിച്ചു തകർത്ത് അകത്തുകടന്ന് മോഷണം നടത്തിയശേഷം ലോക്കർ തുറക്കാനും ശ്രമം നടത്തി. ഓഫീസ് റൂമിൽ ഇരുന്ന് മദ്യപിച്ച പ്രതി ഉറങ്ങിപ്പോയി. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.









0 comments