പത്മനാഭ സ്വാമിക്ഷേത്രത്തിൽ മോഷണം; 12 പവനോളം സ്വർണം പോയി

തിരുവനന്തപുരം : പത്മനാഭസ്വാമി ക്ഷേത്രത്തിൽനിന്ന് 12 പവനോളം സ്വർണം മോഷണം പോയെന്ന് പരാതി. ക്ഷേത്ര കവാട നിർമാണത്തിനായി സംഭാവന ലഭിച്ച സ്വർണമാണ് മോഷണം പോയത്. ക്ഷേത്ര ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണമാണ് മോഷണം പോയതെന്നാണ് പരാതിയിൽ പറയുന്നത്. സംഭവത്തിൽ ഫോർട്ട് പൊലീസ് അന്വേഷണം ആരംഭിച്ചു.









0 comments