ആറുവരി ദേശീയപാത ഈ വർഷം പൂർത്തിയാക്കും; മലയോര, തീരദേശ പാതകളും വികസിപ്പിക്കും

KNB
വെബ് ഡെസ്ക്

Published on Feb 07, 2025, 11:30 AM | 1 min read

തിരുവനന്തപുരം: സംസ്ഥാനത്തെ ആറുവരി ദേശീയപാത വികസനം ഈ വർഷം പൂർത്തിയാക്കുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. 'അടുത്ത ബജറ്റ് സമ്മേളനത്തിന് കേരളത്തിൻ്റെ വടക്കൻ ജില്ലകളിലെ എംഎൽഎമാർക്ക് ഈ ദേശീയപാതയിലൂടെ തിരുവനന്തപുരത്തേക്ക് വരാനാകും. ഒരിക്കലും നടപ്പാക്കാൻ കഴിയില്ലെന്ന് പ്രഖ്യാപിച്ച് 2016ന് മുൻപ് സർക്കാർ ഉപേക്ഷിച്ച ദേശീയപാത വികസനം യാഥാർഥ്യമാവുകയാണ്- ധനമന്ത്രി ബജറ്റ് പ്രസം​ഗത്തിൽ പറഞ്ഞു.


സംസ്ഥാനത്തെ പൊതുമരാമത്ത് പാലങ്ങള്‍ക്കും റോഡുകള്‍ക്കുമായി 3061 കോടി രൂപയും സംസ്ഥാന ബജറ്റ് നീക്കിവെച്ചു. മലയോര, തീരദേശ പാതകളും വികസിപ്പിക്കുമെന്നും ധനമന്ത്രി പറഞ്ഞു.


വളരെ സങ്കീർണ്ണമായൊരു സാഹചര്യത്തിലൂടെയാണ് ലോകം കടന്നുപോകുന്നത്. ജനാധിപത്യത്തിന്റെ തകർച്ചയും ഭരണസംവിധാന ങ്ങളുടെ ദുർബലപ്പെടലും ലോകത്തിന്റെ പല ഭാഗങ്ങളിലും സംഭവിച്ചിരിക്കുന്നു. രാഷ്ട്രീയവും സാമൂഹികവുമായ മാന്യതയുടെ എല്ലാ സീമകളും ലംഘിച്ചുകൊണ്ട് ഏകാധിപത്യത്തിന്റെയും സ്വേച്ഛാധിപത്യത്തിന്റെയും ശബ്ദം മുഴങ്ങുന്നു. പനാമ കനാൽ എന്റെ സ്വന്തമാണെന്നും ഗ്രീൻലാൻഡ് ഞങ്ങളിങ്ങെടുക്കുകയാണെന്നും ഗാസാ മുനമ്പിലെ മനുഷ്യരെ കുടിയൊഴിപ്പിച്ച് അവിടെ ടൂറിസ്റ്റ്‌ കേന്ദ്രമാക്കുമെന്നും പറയുവാൻ തയ്യാറാകുന്ന വ്യക്തി ലോകത്തിലെ ഏറ്റവും ശക്തമായ രാജ്യത്തിന്റെ ഭരണാധികാരിയായി വീണ്ടുമെത്തിയിരിക്കുന്നു. ലോകമാകെ ഭയത്തിന്റെയും വെറുപ്പിന്റെയും യുദ്ധവെറിയുടെയും അന്തരീക്ഷം സംജാതമാകുന്നു. ഇത് കൊളോണിയൽ കാലത്തോ മഹായുദ്ധ കാലങ്ങളിലോ ഉണ്ടായിരുന്ന സാഹചര്യത്തിലേക്ക് ലോകത്തെ എത്തിക്കുകയാണോ എന്ന പലർക്കുമുണ്ട്. ഈ അന്തർദേശീയ സാഹചര്യങ്ങളുടെ രാഷ്ട്രീയവും സാമ്പത്തികവുമായ സ്വാധീനം നമ്മുടെ നാട്ടിലുമുണ്ടാകും. ഇതിനെ നേരിടാൻ കേരളവും സജ്ജമാകേണ്ടതുണ്ട്. നമ്മുടെ ജനാധിപത്യ മതേതര മൂല്യങ്ങളെയും ശക്തിപ്പെടുത്തി പുരോഗമന കാഴ്ചപ്പാടുകളെയും മുന്നോട്ടുപോകാൻ ഒരുമിച്ച് കൈകോർക്കേണ്ട കാലമാണ്.ഓരോ ബജറ്റും അത് അവതരിപ്പിക്കുന്ന കാലത്തിന്റെ സാമ്പത്തിക ജീവിതത്തെ മാത്രമല്ല, രാഷ്ട്രീയവും സാംസ്കാരികവും സാമൂഹ്യവുമായ ജീവിതത്തെയും അടയാളപ്പെടുത്തുന്നുണ്ട്. അത്തരത്തിൽ ചരിത്ര രേഖകളാണ് ഓരോ ബജറ്റുകളും. ഭാവി കേരളത്തിന്റെ വികസന രേഖയായി ഈ ബജറ്റിന് മാറാൻ കഴിയും.



Live Updates
3 months agoFeb 07, 2025 11:34 AM IST

Kerala Niyamasabha

ബജറ്റ്‌ അവതരണം, ഫോട്ടോ: ജി പ്രമോദ്‌

3 months agoFeb 07, 2025 11:25 AM IST

സംസ്ഥാനത്ത് വർധിച്ചുവരുന്ന പാമ്പ്കടി മരണങ്ങൾ ഒഴിവാക്കാൻ പ്രത്യേക പദ്ധതി. ഇതിനായി ബജറ്റിൽ 25 കോടി രൂപ.

3 months agoFeb 07, 2025 11:20 AM IST

ട്രാൻസ്‌ജെൻഡർ ക്ഷേമം:

മഴവിൽ പദ്ധതിയ്ക്ക്‌ 5.5 കോടി


3 months agoFeb 07, 2025 11:15 AM IST

വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്‌ 50 കോടി.

3 months agoFeb 07, 2025 11:12 AM IST

ശുചിത്വകേരളം പദ്ധതിയ്ക്ക്‌ 303 കോടി.

3 months agoFeb 07, 2025 11:01 AM IST

ബാണാസുരാസാഗർ പദ്ധതിയ്ക്ക്‌ 20 കോടി

3 months agoFeb 07, 2025 11:01 AM IST

ശ്രീ നാരായണ ഓപ്പൺ സർവകലാശാലയ്ക്ക്‌ 30 കോടി.

3 months agoFeb 07, 2025 10:59 AM IST

പൊൻമുടി റോപ്‌ വേ സ്ഥാപിക്കാൻ സാധ്യതാപഠനം.

3 months agoFeb 07, 2025 10:55 AM IST

സൗജന്യ യൂണിഫോം പദ്ധതിക്ക് 150.34 കോടി.

3 months agoFeb 07, 2025 10:53 AM IST

കാൻസർ ചികിത്സയ്ക്കായി 152.5 കോടി.

3 months agoFeb 07, 2025 10:52 AM IST

കൈറ്റിന്‌ 35.5 കോടി വകയിരുത്തി.

3 months agoFeb 07, 2025 10:49 AM IST

സൗജന്യ യൂണിഫോം പദ്ധതിക്ക് 150.34 കോടി.

3 months agoFeb 07, 2025 10:42 AM IST

വിനോദസഞ്ചാരികൾക്ക് ട്രക്കിങ് പ്രോത്സാഹനത്തിനായി വനയാത്ര പദ്ധതിക്ക് 3 കോടി.

3 months agoFeb 07, 2025 10:36 AM IST

കരകൗശല മേഖലയ്ക്ക് 4.1കോടി, ചകിരിച്ചോർ വികസനപദ്ധതിക്ക് 5 കോടി.

3 months agoFeb 07, 2025 10:36 AM IST

കുടുംബശ്രീക്ക് 270 കോടി.

3 months agoFeb 07, 2025 10:36 AM IST

കെഫോണിന് 100 കോടി.

3 months agoFeb 07, 2025 10:35 AM IST

കൊച്ചി-പാലക്കാട് ഹൈടെക് ഇടനാഴിക്ക് 200 കോടി.

3 months agoFeb 07, 2025 10:27 AM IST

ഫിഷറീസ് മേഖലയ്ക്ക് 275 കോടി

3 months agoFeb 07, 2025 10:26 AM IST

മൃ​ഗസംര​ക്ഷണത്തിന് 317 കോടി.കോട്ടൂർ ആന പുനരധിവാസ കേന്ദ്രത്തിന് 5 കോടി

3 months agoFeb 07, 2025 10:25 AM IST

മണ്ണ്, ജല സംരക്ഷണ പദ്ധതിക്കായി 77 കോടി. നാളികേര വികസനത്തിന് 72 കോടി.

3 months agoFeb 07, 2025 10:25 AM IST

അന്താരാഷ്ട്ര ജിസിസി കോൺക്ലേവ് ഈ വർഷം. വന്യജീവി ആക്രമണം തടയാൻ പ്രത്യേക പാക്കേജ്

3 months agoFeb 07, 2025 10:25 AM IST

അതിദാരിദ്ര്യ നിർമാർജനത്തിന് 60 കോടി.

3 months agoFeb 07, 2025 10:24 AM IST

ഗ്രാമീണ ചെറുകിട വ്യവസായ പദ്ധതികൾക്ക് 212 കോടി. ഖാദി വ്യവസായത്തിന് 14.8 കോടി

3 months agoFeb 07, 2025 10:24 AM IST

കാർഷിക ഉൽപന്നങ്ങൾ വാങ്ങുന്നതിന് മൊബൈൽ ആപ്ലിക്കേഷൻ വികസിപ്പിക്കാൻ 7.5 കോടി. ഐടി മേഖലയ്ക്ക് 507 കോടി

3 months agoFeb 07, 2025 10:23 AM IST

പട്ടികജാതി, പട്ടികവര്‍ഗ, ന്യൂനപക്ഷ വിദ്യാര്‍ഥികളുടെ സ്‌കോളര്‍ഷിപ്പുകള്‍ക്കായി 3821 കോടി ചെലവഴിച്ചു.

3 months agoFeb 07, 2025 10:23 AM IST

വയോജന പരിചരണത്തിനായി 50 കോടി.

3 months agoFeb 07, 2025 10:10 AM IST

ഇന്ത്യയെ കളിപ്പാട്ട നിർമാണ ഹബ്ബായി മാറ്റുമെന്ന കേന്ദ്ര ബജറ്റ് പ്രഖ്യാപനത്തിന്റെ തുടർച്ചയായി കേരളത്തിലെ സൂക്ഷ്മ ചെറുകിട ഇടത്തര സംരംഭങ്ങൾ, കുടുംബശ്രീ എന്നിവയെ സംയോജിപ്പിച്ച് പ്രാദേശികമായി കളിപ്പാട്ട ഉദ്പാദനത്തിൽ പദ്ധതികൾ ആവിഷ്കരിക്കും. ഇതിനായി 5 കോടി രൂപ വകയിരുത്തുന്നു.

3 months agoFeb 07, 2025 09:57 AM IST

ഇവി ചാർജിങ് സ്റ്റേഷൻ, സൈക്ലിങ് പാത എന്നിവ വർധിപ്പിക്കും.

3 months agoFeb 07, 2025 09:57 AM IST

ബയോ എഥനോൾ ​ഗവേഷണം പ്രോത്സാഹിപ്പിക്കും.

3 months agoFeb 07, 2025 09:56 AM IST

​ഗതാ​ഗത ഇടനാഴി ശക്തിപ്പെടുത്തും. തീര​ദേശ ഹൈവേ വികസിപ്പിക്കും

3 months agoFeb 07, 2025 09:55 AM IST

കാലാവധി കഴിഞ്ഞ വാ​ഹനങ്ങൾ മാറ്റി പുതിയവ വാങ്ങാൻ 100 കോടി

3 months agoFeb 07, 2025 09:55 AM IST

ഡിജിറ്റൽ സയൻസ് പാർക്കിന് 212 കോടി

3 months agoFeb 07, 2025 09:49 AM IST

കുസാറ്റിന് 69 കോടി. മൂന്ന് സർവകലാശലകളിൽ മികവിന്റെ കേന്ദ്രം തുടങ്ങാൻ 25 കോടി

3 months agoFeb 07, 2025 09:48 AM IST

കൊച്ചി ബിനാലെയ്ക്ക്‌ 7 കോടി.

3 months agoFeb 07, 2025 09:47 AM IST

സഞ്ചാരികൾക്ക് കെ ഹോം പദ്ധതിക്ക്‌ 5 കോടി.

3 months agoFeb 07, 2025 09:45 AM IST

കോവളം - ബേക്കൽ ജലഗതാഗതത്തിന്‌ 500 കോടി.

3 months agoFeb 07, 2025 09:43 AM IST

കണ്ണൂർ വിമാനത്താവളത്തിനടുത്ത്‌ ഐടി പാർക്ക്‌ സ്ഥാപിക്കും.

3 months agoFeb 07, 2025 09:39 AM IST

കേരളത്തെ ഹെൽത്ത് ടൂറിസം ഹബ്ബാക്കുന്നതിന് 50 കോടി.

3 months agoFeb 07, 2025 09:38 AM IST

വിഴിഞ്ഞം-കൊല്ലം-പുനലൂർ വ്യവസായ ഇടനാഴിക്ക് കിഫ്ബി വഴി 1000 കോടി.

3 months agoFeb 07, 2025 09:37 AM IST

വിദേശ വിദ്യാർഥികളെ കേരളത്തിലേക്കെത്തിക്കും.

3 months agoFeb 07, 2025 09:37 AM IST

100 പാലങ്ങൾ പൂർത്തിയായി. 150 പാലങ്ങൾ ഉടൻ പൂർത്തിയാക്കും

3 months agoFeb 07, 2025 09:36 AM IST

നിക്ഷേപകർക്ക്‌ ഭൂമി ഉറപ്പാക്കും.

3 months agoFeb 07, 2025 09:34 AM IST

തദ്ദേശ സ്ഥാപനങ്ങൾക്കുള്ള ബജറ്റ് വിഹിതം ഉയർത്തി.

3 months agoFeb 07, 2025 09:32 AM IST

കാരുണ്യ പദ്ധതിക്ക് 700 കോടി കൂടി.

3 months agoFeb 07, 2025 09:31 AM IST

ലൈഫ് പദ്ധതിക്ക് 1160 കോടി.

3 months agoFeb 07, 2025 09:29 AM IST

സാമ്പത്തിക വളർച്ച 11.97 ശതമാനമായി ഉയർന്നു.

3 months agoFeb 07, 2025 09:28 AM IST

തെക്കൻ കേരളത്തിൽ കപ്പൽ നിർമാണ ശാല.

3 months agoFeb 07, 2025 09:28 AM IST

രാജ്യത്ത് ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ നൽകിയത് കേരളം.

3 months agoFeb 07, 2025 09:25 AM IST

വിഴിഞ്ഞം തുറമുഖം മൂന്ന്‌ - നാല്‌ ഘട്ടം 2028ൽ പൂർത്തിയാക്കും.

3 months agoFeb 07, 2025 09:23 AM IST

തനത് നികുതി- നികുതിയേതര വരുമാനം ഉയർന്നു. റവന്യൂകമ്മിയും ധനകമ്മിയും കുറയ്ക്കാൻ കഴിഞ്ഞു.

3 months agoFeb 07, 2025 09:22 AM IST

കൊച്ചി മെട്രോ വികസിപ്പിക്കും. തിരുവനന്തപുരം മെട്രോ നിർമാണ പ്രവർത്തനം ഉടൻ.

3 months agoFeb 07, 2025 09:22 AM IST

പ്രവാസികൾക്കായി വിദേശ രാജ്യങ്ങളിൽ ലോക കേരളാ കേന്ദ്രം. ആദ്യ ഘട്ടമായി 5 കോടി.

3 months agoFeb 07, 2025 09:20 AM IST

എല്ലാ മേഖലയ്ക്കും പ്രാധാന്യം നല്‍കുന്ന ബജറ്റ്‌.

3 months agoFeb 07, 2025 09:20 AM IST

സർവീസ് പെൻഷൻ കുടിശിക വിതരണം ചെയ്യാൻ 600 കോടി അനുവദിക്കും. ഡിഎ ഒരു ഘടുകൂടി വർധിപ്പിച്ചു. ക്ഷാമബത്ത ഏപ്രിലിലെ ശമ്പളത്തിൽ നൽകും.

3 months agoFeb 07, 2025 09:16 AM IST

സാമ്പത്തിക പ്രതിസന്ധിയെ സംസ്ഥാനം അതിജീവിച്ചുവെന്ന സന്തോഷ വാര്‍ത്ത പങ്കുവെച്ചുകൊണ്ടാണ് ബജറ്റ്‌ അവതരണം ആരംഭിച്ചത്‌.



deshabhimani section

Related News

0 comments
Sort by

Home