ബാണസുര ഡാമിൻ്റെ സ്പിൽവെ ഷട്ടർ ഇന്ന് ഉയർത്തും

കൽപ്പറ്റ: ബാണസുര ഡാമിൻ്റെ ഒരു സ്പിൽവെ ഷട്ടർ കൂടി 15 സെൻ്റീമീറ്റർ ഉയർത്തും. ഡാമിലെ ഒരു സ്പിൽവെ ഷട്ടർ (Radial Gate No 2) നിലവിൽ 15 സെ മി ഉയർത്തിയിട്ടുണ്ട്. ഡാമിന്റെ വൃഷ്ടി പ്രദേശത്തു മഴ ലഭിക്കുന്നതിനാൽ ഡാമിലെ അധിക ജലം ഒഴുക്കി കളയുന്നതിന്റെ ഭാഗമായി ഒരു സ്പിൽവെ ഷട്ടർ കൂടി ഇന്ന് രാവിലെ 10ന് 15 സെൻ്റീ മീറ്റർ ഉയർത്തും. റേഡിയൽ ഗേറ്റ് നമ്പർ 3 ആണ് തുറക്കുന്നത്.
കരമാൻതോട്, പനമരം പുഴകളിൽ 15 മുതൽ 25 സെൻ്റിമീറ്റർ വരെ ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ട്. പുഴയുടെ തീരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് നിർദേശം. വൈകുന്നേരം 6 മുതൽ രാവിലെ 6 വരെയുള്ള സമയത്ത് യാതൊരു കാരണവശാലും അണക്കെട്ടിൽ നിന്നും വെള്ളം തുറന്ന് വിടുന്നതിന്റെ അളവ് വർദ്ധിപ്പിക്കില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
ഏതൊരു അടിയന്തിര സാഹചര്യത്തിലും ജില്ലാ എമർജൻസി ഓപ്പറേറ്റിംഗ് സെന്ററിൽ വിളിക്കാം. 1077 നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. പരിഭ്രാന്തരാവേണ്ട യാതൊരു സാഹചര്യവും നിലവിലില്ലെന്നും എല്ലാ മുൻ കരുതലുകളും കൈക്കൊണ്ടിട്ടുള്ളതായും അധികൃതർ അറിയിച്ചു.









0 comments