തദ്ദേശീയ ജനതയുടെ സ്വപ്​നം സാധ്യമാക്കിയത്​ യഥാർഥ കേരള സ്റ്റോറി: മുഖ്യമന്ത്രി

v s pinarayi vijayan
avatar
സ്വന്തം ലേഖകൻ

Published on Aug 10, 2025, 02:38 AM | 1 min read

തിരുവനന്തപുരം : പട്ടികവിഭാഗത്തിൽപ്പെട്ടവർ ഒരിക്കലും സാധിക്കില്ലെന്ന്​ കരുതിയ സ്വപ്​നങ്ങളാണ്​​ ഒമ്പതു വർഷത്തിൽ​ സാധ്യമാക്കിയതെന്നും അതാണ്​ യഥാർഥ കേരള സ്റ്റോറിയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. മറ്റു സംസ്ഥാനങ്ങളുമായി താരതമ്യംചെയ്​താൽ ഏറ്റവും മികച്ച സാമൂഹ്യ പരിതസ്ഥിതിയിലാണ്​ കേരളത്തിൽ പട്ടികവിഭാഗക്കാർ ജീവിക്കുന്നത്​. ജാതീയ ആക്രമണങ്ങളോ ഉച്ചനീചത്വങ്ങളോ ഇല്ലാതെ സാമൂഹ്യതുല്യതയിൽ സമാധാനപൂർണമായി ജീവിക്കാൻ കേരളത്തിലാകുന്നുണ്ട്​. മറ്റിടങ്ങളിൽ ഇതല്ല സ്ഥിതി–പട്ടികവർഗക്ഷേമ വകുപ്പിന്റെ സുവർണ ജൂബിലി ആഘോഷങ്ങളുടെ സംസ്ഥാനതല ഉദ്​ഘാടനം നിർവഹിച്ച്​ മുഖ്യമന്ത്രി പറഞ്ഞു.

ഭൂരഹിത പട്ടികവർഗക്കാരെ ഭൂമിയുടെ അവകാശികളാക്കി മാറ്റി.


ഒമ്പതു വർഷത്തിൽ 9162 കുടുംബത്തിനായി 8680 ഏക്കർ ഭൂമി കൈമാറി​. 2016 മുതൽ ഇതുവരെ പട്ടികവർഗ പദ്ധതികൾക്ക്‌ 5752 കോടി രൂപ വകയിരുത്തി​. ഇതിൽ 4733 കോടി ചെലവഴിച്ചു. എസ്​സി, എസ്​ടി വിദ്യാർഥികളിൽ ഒരാൾപോലും കൊഴിഞ്ഞുപോകുന്നില്ല. ഇ‍ൗ വിഭാഗങ്ങളിലെ വിദ്യാർഥികളുടെ എണ്ണം ഓരോവർഷവും വർധിക്കുന്നത്​ സാമൂഹ്യപുരോഗതിയുടെ സൂചകമാണ്​.


ദേശീയതലത്തിൽ 8.06 ശതമാനം പട്ടികവർഗ വിഭാഗങ്ങൾക്കായി ബജറ്റിൽ വകയിരുത്തുന്നത് പദ്ധതിയടങ്കലിന്റെ 3.5 ശതമാനം മാത്രം​. കേരളത്തിലാകട്ടെ, ജനസംഖ്യയുടെ 1.45 ശതമാനം വരുന്ന പട്ടികവർഗ വിഭാഗക്കാർക്കായി 2.83 ശതമാനം മാറ്റിവയ്​ക്കുന്നു. ലൈഫ്​ പദ്ധതിയിൽ എസ്​സി വിഭാഗത്തിന്​ 1,16,610ഉം എസ്​ടി വിഭാഗത്തിന്​ 43,629ഉം വീട്‌ നൽകി​.

ഭൂരഹിതരായ പട്ടികവർഗക്കാർ ഇല്ലാത്ത ആദ്യ ജില്ലയായി തിരുവനന്തപുരം മാറി. 566 ഫോറസ്റ്റ്​ വില്ലേജുകളെ റവന്യു വില്ലേജുകളാക്കി മാറ്റി. ഇവിടങ്ങളിലെ 29,422 കടുംബങ്ങളുടെ വനാവകാശരേഖ തണ്ടപ്പേരിൽ ചേർക്കുന്നതോടെ ഭൂമി ഇ‍ൗടുവച്ച്​ വായ്​പയും സബ്​സിഡികളും നേടാനാകും –മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി ഒ ആർ കേളു അധ്യക്ഷനായി.



deshabhimani section

Related News

View More
0 comments
Sort by

Home