നിയമസഭയിലും പൊളിഞ്ഞ്‌ പ്രതിപക്ഷ നേതാവിന്റെ കള്ളം; ഓണച്ചന്ത ഉദ്‌ഘാടന വീഡിയോ പുറത്ത്

satheeshan

പ്രാദേശിക ചാനൽ പുറത്തുവിട്ട ദൃശ്യത്തിൽ വി ഡി സതീശൻ ഓണച്ചന്ത ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Sep 19, 2025, 11:48 AM | 1 min read

തിരുവനന്തപുരം: നിയമസഭാ ചർച്ചയുടെ ഭാഗമായി പ്രതിപക്ഷ നേതാവ് ഉന്നയിച്ച കള്ളം പൊളിഞ്ഞു. പ്രാദേശിക ചാനൽ പുറത്തുവിട്ട വീഡിയോയാണ് വിനയായത്.


സ്വന്തം മണ്ഡലമായ പരവൂരിൽ സപ്ലൈകോ ഓണച്ചന്ത ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നതിനിടയിൽ ചന്തയിൽ സാധനങ്ങൾ എല്ലാമുണ്ടെന്നും നല്ല ഇടപെടലാണ് ഇത്തവണ നടത്തിയതെന്നും പ്രതിപക്ഷ നേതാവ് തന്നെ പറഞ്ഞിരുന്നുവെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി ആർ അനിൽ പറഞ്ഞതിനെ വി ഡി സതീശൻ എതിർത്തു. അവിടെ പോയതല്ലാതെ പ്രസംഗിച്ചിട്ടില്ലെന്നും പച്ചക്കള്ളമാണ് മന്ത്രി പറയുന്നതെന്നുമായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. എന്നാൽ പരവൂർ കേന്ദ്രീകരിച്ചുള്ള പ്രാദേശിക ചാനൽ പിസിവി ന്യൂസ് ഇത് റിപ്പോർട്ട് ചെയ്യുകയും യൂട്യൂബ് ചാനൽ വഴി പുറത്തുവിടുകയും ചെയ്തിരുന്നു. സപ്ലൈക്കോ സജീവമാകുമ്പോൾ വിപണി നേരെയാകുമെന്നും 13 ആവശ്യവസ്തുക്കൾ സബ്‌സിഡി നിരക്കിൽ ചന്തയിൽ ലഭ്യമാണെന്നും പ്രസംഗത്തിൽ സമ്മതിക്കുന്നുമുണ്ട്. ഇതോടെയാണ് കള്ളം കൈയ്യോടെ പിടിക്കപ്പെട്ടത്.


എന്നാൽ വിലക്കയറ്റ ചർച്ചയ്ക്കിടെ മന്ത്രി ജി ആർ അനിലിനെതിരെ നടത്തിയ 'പച്ചക്കള്ളം പറയുന്നു' എന്ന പരാമർശം വി ഡി സതീശൻ പിൻവലിച്ചു. മുതിർന്ന അംഗം മാത്യു ടി തോമസിന്റെ ഇടപെടലിനെത്തുടർന്ന് തന്റെ ഭാഗത്തുണ്ടായ തെറ്റ് അംഗീകരിച്ച സതീശൻ, പ്രസ്തുത വാക്ക് സഭാ രേഖകളിൽ നിന്ന് നീക്കം ചെയ്യണമെന്ന് സ്പീക്കറോട് ആവശ്യപ്പെടുകയും മന്ത്രിയോടും സഭയോടും ക്ഷമാപണം നടത്തുകയും ചെയ്തു.


വാക്ക്‌ പിൻവലിക്കുന്നതിനൊപ്പം പറഞ്ഞ വസ്‌തുതവിരുദ്ധത തിരുത്തണമെന്നും സഭയിലെങ്കിലും സത്യം പറയാനുള്ള മാന്യത പ്രതിപക്ഷ നേതാവിന്റെ കസേരയിലിരുന്ന്‌ കാണിക്കണമെന്നുമുള്ള തരത്തിൽ വ്യാപകപ്രതിഷേധമാണ് സമൂഹ മാധ്യമങ്ങളിൽ ഉയരുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Home