print edition ഇടതുപക്ഷ ബദലിന്റെ പ്രസക്തി വ്യക്തമാക്കുന്ന തീരുമാനങ്ങൾ: എം എ ബേബി

തിരുവനന്തപുരം: ജനക്ഷേമ പദ്ധതികളിലൂടെ സാമൂഹ്യപ്രതിബദ്ധത ആവർത്തിച്ച് പ്രഖ്യാപിച്ച എൽഡിഎഫ് സർക്കാരിനെ അഭിനന്ദിച്ച് സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി. 62 ലക്ഷം പേർക്ക് ലഭിക്കുന്ന പ്രതിമാസ ക്ഷേമപെൻഷൻ 2000 രൂപയായി ഉയർത്തിയതും ആശാ, അങ്കണവാടി വർക്കർമാരുടെ ഓണറേറിയം 1000 രൂപ വർധിപ്പിച്ചതും, 35നും 60നും ഇടയിൽ പ്രായക്കാരായ, ദരിദ്ര കുടുംബങ്ങളിൽനിന്നുള്ള വനിതകൾക്കും ട്രാൻസ്‌വിമെനും മാസം 1000 രൂപ പെൻഷൻ നൽകുന്നതും മത്സരപ്പരീക്ഷകൾക്ക് തയ്യാറെടുക്കുകയും തൊഴിൽനൈപുണ്യം വർധിപ്പിക്കാൻ പരിശീലനം നേടുകയും ചെയ്യുന്ന യുവജനങ്ങൾക്ക് മാസം 1000 രൂപ ഗ്രാന്റ് നൽകാനായി അഞ്ചുലക്ഷം രൂപ വകയിരുത്തിയതുമായ തീരുമാനങ്ങൾ ഇടതുപക്ഷ അന്തസ്സത്ത പ്രതിഫലിപ്പിക്കുന്നതാണ്. ഇന്ത്യയിൽ ഇടതുപക്ഷ ബദലിന്റെ പ്രസക്തി വ്യക്തമാക്കുന്ന തീരുമാനങ്ങളാണ് ഇവയെന്നും അദ്ദേഹം സമൂഹമാധ്യമത്തിൽ കുറിച്ചു.









0 comments