ഫൈനൽ ലൈനപ്പിൽ നടുഭാഗം, നിരണം, മേൽപ്പാടം, വീയപുരം; നെഹ്‌റുട്രോഫിയിൽ ആര് മുത്തമിടും

nehru trophy
വെബ് ഡെസ്ക്

Published on Aug 30, 2025, 03:43 PM | 1 min read

ആലപ്പുഴ: വള്ളംകളി ആവേശം വാനോളമുയർത്തി പുന്നമടയുടെ നെട്ടായത്തിൽ ജലരാജാക്കന്മാരുടെ മാമാങ്കത്തിന് തുടക്കം. 71–ാമത്‌ നെഹ്‌റുട്രോഫി വള്ളംകളി ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. ആർപ്പുവിളിയും ആരവങ്ങളുമായി പതിനായിരങ്ങളാണ് വള്ളംകളിക്ക് സാക്ഷിയാകാനെത്തിയിരിക്കുന്നത്. കാത്തിരിപ്പിന്‌ വിരാമമിട്ട്‌ പുന്നമടയിൽ ഉടൻ പുതിയ കായൽ രാജാവ്‌ ഉദിച്ചുയരും.


21 ചുണ്ടനുകളടക്കം 71 കളിവള്ളങ്ങളാണ് ഇക്കുറി മത്സരിക്കുന്നത്‌. മൂന്ന്‌ ചുരുളൻ, അഞ്ച്‌ ഇരുട്ടുകുത്തി എ, 18 ഇരുട്ടുകുത്തി ബി, 14 ഇരുട്ടുകുത്തി സി, അഞ്ച്‌ വെപ്പ്‌ എ, മൂന്ന്‌ വെപ്പ്‌ ബി, തെക്കനോടി തറയും തെക്കനോടി കെട്ടും ഒന്നുവീതം എന്നിങ്ങനെയാണ്‌ ചെറുവള്ളങ്ങൾ. ഉദ്‌ഘാടനത്തിന്‌ ശേഷം മാസ്‌ഡ്രില്ല് നടന്നു. തുടർന്ന്‌ ചുണ്ടൻ വള്ളങ്ങളുടെ ഹീറ്റ്‌സിന് തുടക്കം. ആനാരി, വെള്ളംകുളങ്ങര, ശ്രീവിനായകൻ, കാരിച്ചാൽ എന്നീ വള്ളങ്ങളാണ് ഹീറ്റ്സിലുള്ളത്.


പിന്നാലെ ചെറുവള്ളങ്ങളുടെ ഫൈനൽ മത്സരവും ആരംഭിക്കും വൈകിട്ട്‌ നാലോടെ ചുണ്ടൻ വള്ളങ്ങൾ കലാശപ്പോരിനിറങ്ങും. ആറ്‌ ഹീറ്റ്‌സുകളിലായി 21 ചുണ്ടൻമാർ മാറ്റുരയ്‌ക്കുന്ന മത്സരത്തിൽ മികച്ച സമയംകുറിക്കുന്ന നാല്‌ ചുണ്ടൻമാരാണ്‌ ഫൈനൽ യോഗ്യത നേടുക. കനത്ത സുരക്ഷാ സന്നാഹങ്ങളാണ്‌ ജലമേളയ്‌ക്കായി ഒരുക്കിയിരിക്കുന്നത്‌. കുറ്റമറ്റ ഫലപ്രഖ്യാപനം നടത്താനുള്ള സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.


പ്രതികൂല കാലാവസ്ഥ പ്രതീക്ഷിച്ചാണ്‌ ആഗസ്‌ത്‌ രണ്ടാം ശനിയെന്ന കീഴ്‌വഴക്കം മാറ്റിവച്ച് മത്സരം 30ന് നടത്താൻ തീരുമാനിച്ചത്. സ്റ്റാർട്ടിങ്, ഫിനിഷിങ് സംവിധാനങ്ങൾ വെള്ളി പകൽ പരിശോധിച്ച്‌ കൃത്യത ഉറപ്പാക്കി. പൂ‌ർണമായും ഹരിതചട്ടം പാലിച്ചാണ് മത്സരം . മന്ത്രി പി പ്രസാദ്‌ ഉദ്‌ഘാടന ചടങ്ങിൽ അധ്യക്ഷനായി. മന്ത്രിമാർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.



Related News


Live Updates
3 months agoAug 30, 2025 05:49 PM IST

ഫൈനൽ ലൈൻ അപ്പ്


1. മേൽപ്പാടം(പിബിസി പള്ളാതുരുത്തി)

2. നിരണം(നിരണം ബോട്ട് ക്ലബ്)

3. നടുഭാ​ഗം( പുന്നമട ബോട്ട് ക്ലബ്)

4. വീയപുരം(വിബിസി കൈനകരി)


3 months agoAug 30, 2025 05:41 PM IST

ഒന്നാം ലൂസേഴ്സ് ഫൈനലിൽ കുമരകം ബോട്ട് ക്ലബ്ബിന്റെ പായിപ്പാടൻ വിജയിച്ചു . ചുണ്ടൻ തലവടി ചുണ്ടൻ മത്സരിച്ചില്ല .



losers final

3 months agoAug 30, 2025 05:40 PM IST

ലൂസേഴ്സ് ഫൈനലിൽ തലവടി, പായിപ്പാടൻ, കാരിച്ചാൽ, നടുവിലെ പറമ്പൻ


3 months agoAug 30, 2025 05:35 PM IST

രണ്ടാം ലൂസേഴ്സ് ഫൈനലിൽ തെക്കേക്കര ബോട്ട് ക്ലബ് തുഴഞ്ഞ ചെറുതന ചുണ്ടൻ വിജയിച്ചു


nehru trophy losers final 2


3 months agoAug 30, 2025 04:43 PM IST
  1. നടുഭാ​ഗം( പുന്നമട ബോട്ട് ക്ലബ്)

  2. നിരണം(നിരണം ബോട്ട് ക്ലബ്)

  3. മേൽപ്പാടം(പിബിസി പള്ളാതുരുത്തി)

  4. വീയപുരം(വിബിസി കൈനകരി)

3 months agoAug 30, 2025 04:33 PM IST

ഫൈനൽ ലൈനപ്പിൽ നടുഭാ​ഗം (4:20.904 സെക്കന്റ്), നിരണം (4.21.269 സെക്കന്റ്), മേൽപ്പാടം (4.22.123 സെക്കന്റ്), വീയപുരം (4.21.810 സെക്കന്റ്)


3 months agoAug 30, 2025 04:29 PM IST

കാരിച്ചാലും, തലവടിയും ഫൈനൽ കാണാതെ പുറത്ത്


3 months agoAug 30, 2025 04:24 PM IST

അറാം ഹീറ്റ്സിൽ വില്ലജ് ബോട്ട് ക്ലബ് തുഴഞ്ഞ വീയപുരം ചുണ്ടൻ ഒന്നാമത്


3 months agoAug 30, 2025 04:22 PM IST

അറാം ഹീറ്റ്സിൽ ഒന്നാം ട്രാക്കിൽ വീയപുരം, രണ്ടാം ട്രാക്കിൽ ആയാപറമ്പ് പാണ്ടി

3 months agoAug 30, 2025 04:17 PM IST

അഞ്ചാം ഹീറ്റ്സിൽ കുമരകം ടൗൺ ബോട്ട് ക്ലബ് തുഴഞ്ഞ പായിപ്പാടൻ ഒന്നാമത്


ഒന്നാം ട്രാക്ക് - വീയപുരം - ​വില്ലേജ് ബോട്ട് ക്ലബ് - 4:21.810 സെക്കന്റ്

രണ്ടാം ട്രാക്ക് - ആയാപറമ്പ് - കാരിച്ചാൽ ബോട്ട് ക്ലബ്- 6:06.973 സെക്കന്റ്

മൂന്നാം ട്രാക്ക് - വള്ളമില്ല

നാലാം ട്രാക്ക് - വള്ളമില്ല

3 months agoAug 30, 2025 04:17 PM IST

അഞ്ചാം ഹീറ്റ്സിൽ ഒന്നാം ട്രാക്കിൽ സെന്റ് പയസ്, രണ്ടാം ട്രാക്കിൽ ജവഹർ തായങ്കരി, മൂന്നാം ട്രാക്കിൽ പായിപ്പാടൻ

3 months agoAug 30, 2025 04:12 PM IST

നാലാം ഹീറ്റ്സിൽ പുന്നമട ബോട്ട് ക്ലബ് തുഴഞ്ഞ നടുഭാ​ഗം ചുണ്ടൻ ഒന്നാമത്


ഒന്നാം ട്രാക്ക് - സെന്റ് ജോർജ് - ​ഗാ​ഗുൽത്ത ബോട്ട് ക്ലബ് - 5:49.929 സെക്കന്റ്

രണ്ടാം ട്രാക്ക് - നടുഭാ​ഗം ചുണ്ടൻ - പുന്നമട ബോട്ട് ക്ലബ്- 4:20.904 സെക്കന്റ്

മൂന്നാം ട്രാക്ക് - നിരണം - നിരണം ബോട്ട് ക്ലബ് - 4:21.269 സെക്കന്റ്

നാലാം ട്രാക്ക് - ആയാമ്പറമ്പ് - നിരണം - 6:13.464 സെക്കന്റ്

3 months agoAug 30, 2025 04:06 PM IST

നാലാം ഹീറ്റ്സിൽ ഒന്നാം ട്രാക്കിൽ സെന്റ് ജോർജ്, രണ്ടാം ട്രാക്കിൽ നടുഭാ​ഗം ചുണ്ടൻ, മൂന്നാം ട്രാക്കിൽ നിരണം ചുണ്ടൻ,

3 months agoAug 30, 2025 04:04 PM IST

പിബിസി ബോട്ട് ക്ലബ്ബിന്റെ മേൽപ്പാടം മൂന്നാം ഹീറ്റ്സിൽ ഒന്നാമത്


pallathuruthi melppadam chundan



ഒന്നാം ട്രാക്ക് - ചമ്പക്കുളം - സിബിസി ബോട്ട് ക്ലബ് - 4:46.711 സെക്കന്റ്

രണ്ടാം ട്രാക്ക് - തലവടി - യുബിസി ബോട്ട് ക്ലബ്- 4:23.351 സെക്കന്റ്

മൂന്നാം ട്രാക്ക് - മേൽപ്പാടം - പള്ളാത്തുരുത്തി ബോട്ട് ക്ലബ് - 4:22.123 സെക്കന്റ്

നാലാം ട്രാക്ക് - ആലപ്പാടൻ - വെള്ളൂർ ബോട്ട് ക്ലബ് - 6:21.198 സെക്കന്റ്

3 months agoAug 30, 2025 04:01 PM IST

ചെറുവള്ളങ്ങളുടെ മൂന്നാം ഹീറ്റ്സിൽ ഒന്നാം ട്രാക്കിൽ ചമ്പക്കുളം, രണ്ടാം ട്രാക്കിൽ തലവടി ചുണ്ടൻ, മൂന്നാം ട്രാക്കിൽ മേൽപ്പാടം, നാലാം ട്രാക്കിൽ ആലപ്പാടൻ


heats

3 months agoAug 30, 2025 03:48 PM IST

രണ്ടാം ഹീറ്റ്സിൽ നടുവിലെ പറമ്പൻ ഒന്നാമത്


ഒന്നാം ട്രാക്ക് - കരുവാറ്റ - ബിബിഎം ബോട്ട് ക്ലബ് - 7:49.358 സെക്കന്റ്

രണ്ടാം ട്രാക്ക് - ചെറുതന - തെക്കേക്കര ബോട്ട് ക്ലബ്- 4:34.071 സെക്കന്റ്

മൂന്നാം ട്രാക്ക് - നടുവിലെ ചുണ്ടൻ -ഇമ്മാനുവൽ ബോട്ട് ക്ലബ് - 4:32.831 സെക്കന്റ്

നാലാം ട്രാക്ക് - പായിപ്പാടൻ - പായിപ്പാട് ബോട്ട് ക്ലബ് - 6:28.371 സെക്കന്റ്

3 months agoAug 30, 2025 03:47 PM IST

ആദ്യ ഹീറ്റ്സിൽ കെബിസി തുഴഞ്ഞ കാരിച്ചാൽ ഓന്നാമത്


karichal


ഒന്നാം ട്രാക്ക് - ആനാരി - കൈനകരി ബോട്ട് ക്ലബ് - 6:28.371

രണ്ടാം ട്രാക്ക് - വെള്ളം കുളങ്ങര- സെന്റ് ജോസഫ് ബോട്ട് ക്ലബ്- 5:18.876 സെക്കന്റ്

മൂന്നാം ട്രാക്ക് - കരുവാറ്റ - മങ്കൊമ്പ് ബോട്ട് ക്ലബ്- 6:27.071 സെക്കന്റ്

നാല് ട്രാക്ക് - കാരിച്ചാൽ - കാരിച്ചാൽ ബോട്ട് ക്ലബ് - 4:30.501 സെക്കന്റ്






deshabhimani section

Related News

View More
0 comments
Sort by

Home