കടൽ മണൽ ഖനനം നടത്താനുള്ള നീക്കം കേന്ദ്രം ഉപേക്ഷിക്കണം: ജോൺ ബ്രിട്ടാസ് എംപി

JOHN BRITTAS
വെബ് ഡെസ്ക്

Published on Mar 10, 2025, 04:05 PM | 1 min read

ഡൽഹി: കേരള തീരത്ത് കേന്ദ്രസർക്കാർ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന കടൽ മണൽ ഖനന പദ്ധതിയെ ശക്തമായി എതിർത്ത് ഡോ. ജോൺ ബ്രിട്ടാസ് എംപി. പാരിസ്ഥിതിക-സാമൂഹിക ആഘാത പഠനം നടത്താതെയാണ് പദ്ധതിയുമായി മുന്നോട്ട് പോകുന്നത് എന്നതുൾപ്പെടെയുള്ള ആശങ്കകൾ അദ്ദേഹം രാജ്യസഭയിൽ അവതരിപ്പിച്ചു. കേരള തീരത്ത് മണൽ ഖനനം ചെയ്യുന്നതിനുള്ള കേന്ദ്ര സർക്കാരിന്റെ 35,000 കോടി രൂപയുടെ പദ്ധതിയെയാണ് ജോൺ ബ്രിട്ടാസ് സഭയിൽ എതിർത്തത്.


പ്രതിപക്ഷ അംഗങ്ങളുടെ അഭാവത്തിൽ പാസാക്കിയ 2023 ലെ ഓഫ്ഷോർ ഏരിയാസ് മിനറൽ (ഡെവലപ്മെന്റ് ആൻഡ് റെഗുലേഷൻ) ഭേദഗതി നിയമം പ്രകാരം സ്വകാര്യ കമ്പനികൾക്കുൾപ്പെടെ കടൽ മണൽ ഖനനത്തിന് അനിയന്ത്രിതമായ അനുമതി നല്കിയതിനെയും എംപി വിമർശിച്ചു. തീരദേശ സുസ്ഥിരത ഉറപ്പാക്കുന്നതിനും സംസ്ഥാനത്തിന്റെയും ജനങ്ങളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനും വേണ്ടി ഈ പദ്ധതി ഉപേക്ഷിക്കണമെന്നും വേണ്ട ചർച്ചകൾ നടത്തുന്നതിനു സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Home