നമ്മളെ കേൾക്കുന്നു : തരുൺ മൂർത്തി

കലാ സാംസ്‌കാരിക പ്രവർത്തകരുമായുള്ള ‘പരസ്പരം’ പരിപാടിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ സംവിധായകൻ തരുൺ മൂർത്തിയെ ആദരിക്കുന്നു. മന്ത്രി സജി ചെറിയാൻ സമീപം
തൃശൂർ
ജനങ്ങളുമായി അടുത്ത് ഇടപെടാൻ ശ്രമിക്കുന്നതും അവരുടെ പ്രശ്‌നങ്ങൾ കേൾക്കുന്നതും വലിയ കാര്യമാണെന്ന് സിനിമാസംവിധായകൻ തരുൺ മൂർത്തി. മുഖ്യമന്ത്രിയുമായിട്ട് കലാകാരന്മാർക്ക് അടുത്ത് ഇടപഴകാനും അവരുടെ പ്രശ്‌നങ്ങൾ പറയാനും സർക്കാർ വേദി ഒരുക്കിയതിനെ പോസിറ്റീവായാണ് കാണുന്നത്. അതിന് പരസ്‌പരം എന്ന പേര് നൽകി.
പലപ്പോഴും ആരും അങ്ങനെ ശ്രദ്ധിക്കാതെ പോകുന്ന വിഭാഗമാണ് കലാകാരന്മാർ. സമൂഹാവസ്ഥയെ സന്തുലിതമായി കൊണ്ടുപോകുന്നതിൽ അവർ അറിഞ്ഞോ അറിയാതെയോ വലിയ പങ്ക് വഹിക്കുന്നുണ്ട്. ആ വിഭാഗത്തിനെ കേൾക്കാൻ തയാറാകുന്നത് വലിയ സന്തോഷമാണെന്നും തരുൺ പറഞ്ഞു.









0 comments