മാഹി ബൈപ്പാസിൽ ഇന്നുമുതൽ ഗതാഗത നിയന്ത്രണം

road
avatar
സ്വന്തം ലേഖിക

Published on Nov 18, 2025, 09:34 AM | 1 min read

മയ്യഴി: തലശേരി– -മാഹി ബൈപ്പാസിൽ ഇ‍ൗസ്‌റ്റ്‌ പള്ളൂർ സിഗ്നലിൽ അടിപ്പാത നിർമാണത്തിന്റെയും ദേശീയപാത 66-ന്റെ പുനർനിർമാണത്തിന്റെയും ഭാഗമായി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. പള്ളൂർ മുതൽ മാഹി വരെയുള്ള മെയിൻ കാര്യേജ്‌വേ ചൊവ്വാഴ്ച രാവിലെ ആറു മുതൽ നിർമാണം പൂർത്തിയാകുന്നതുവരെ പൂർണമായി അടച്ചിടുമെന്ന് ദേശീയപാത അതോറിറ്റി അറിയിച്ചു. ആറു മാസത്തിനകം പ്രവൃത്തി പൂർത്തിയാകുമെന്നാണ് കരുതുന്നത്.

​ഗതാഗത ക്രമീകരണം

​കണ്ണൂർ ഭാഗത്തുനിന്ന് കോഴിക്കോട്ടേക്ക് പോകേണ്ട വാഹനങ്ങൾ മെയിൻ കാര്യേജ്‌വേ ഒഴിവാക്കി സർവീസ് റോഡ് ഉപയോഗിച്ച് അടിപ്പാത നിർമാണം നടക്കുന്ന മേഖലയിലൂടെ മാഹി ഭാഗത്തേക്ക് പോകണം. കോഴിക്കോട് ഭാഗത്തുനിന്ന് തലശേരി–കണ്ണൂർ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ സർവീസ് റോഡുവഴി തിരിച്ചുവിടും. മേൽപ്പാലം പ്രവൃത്തി നടക്കുന്ന സമയത്ത് മാഹിയിൽനിന്ന് ചൊക്ലിയിലേക്കും തിരിച്ചുമുള്ള പാത അടച്ചിടും. ബ്രാഞ്ച് റോഡിൽനിന്ന് പ്രവേശിക്കുന്ന എല്ലാ വാഹനങ്ങളും സർവീസ് റോഡുകളും അണ്ടർ പാസുകളും ഉപയോഗിക്കണമെന്നും ദേശീയപാത അതോറിറ്റി വാർത്താക്കുറിപ്പിൽ അറിയിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Home