കിണറ്റിൽ വീണ സ്ത്രീക്ക് രക്ഷകരായി തലശ്ശേരി കൺട്രോൾ റൂം പോലീസ്

സനൂപ്, പ്രജിൻ
കണ്ണൂർ: കണ്ണൂരിൽ കിണറ്റിൽ വീണ സ്ത്രീക്ക് രക്ഷകരായി കേരള പൊലീസ്. ഞായറാഴ്ച വൈകുന്നേരം തലശ്ശേരി ചുങ്കത്താണ് സംഭവം. കിണറിൽ ഒരു സ്ത്രീ വീണു കിടക്കുന്നതായി വിവരം കിട്ടിയതിനെ തുടർന്നാണ് തലശ്ശേരി കൺട്രോൾ റൂം പോലീസ് സ്റ്റേഷനിലെ എസ് ഐ ഗിരീഷും എസ് സി പി ഒ സനൂപ്, സിപിഒമാരായ പ്രജിൻ, ആകാശ് ജോൺ എന്നിവർ സംഭവസ്ഥലത്ത് എത്തുന്നത്. ഉടൻ തന്നെ സനൂപും പ്രജിനും കിണറിൽ ഇറങ്ങി ഫയർ ഫോഴ്സ് എത്തുന്നതു വരെ സ്ത്രീയെ വെള്ളത്തിൽ നിന്നും ഉയർത്തി കിണറിന്റെ പടവിൽ നിർത്തുകയായിരുന്നു. ഫയർ ഫോഴ്സിന്റെ സഹായത്തോടെ സ്ത്രീയെ സുരക്ഷിതമായി മുകളിൽ എത്തിക്കുകയും ചെയ്തു. പൊതുജനങ്ങൾക്കൊരു ആവശ്യം വന്നാൽ എന്നും ഒപ്പമുണ്ടാകുമെന്ന് വീണ്ടും തെളിയിക്കുകയാണ് കേരളാ പൊലീസ്.









0 comments