ഗവർണർ സംസ്ഥാനത്തിന്റെ 
നാമമാത്ര തലവൻ ; ഗവര്‍ണറുടെ അധികാര പരിധി ഉള്‍പ്പെടുത്തിയ 
പാഠപുസ്തകം പുറത്തിറക്കി

textbook of Governor’s powers and responsibilities

ഗവര്‍ണറുടെ അധികാരങ്ങളും ചുമതലകളും വ്യക്തമാക്കുന്ന പാഠഭാഗം

വെബ് ഡെസ്ക്

Published on Sep 25, 2025, 02:17 AM | 1 min read


തിരുവനന്തപുരം

ഗവര്‍ണറുടെ അധികാര പരിധി ഉള്‍പ്പെടുത്തിയ പാഠപുസ്തകം അച്ചടി പൂർത്തിയാക്കി സ്‌കൂളുകളിൽ എത്തി. സംസ്ഥാനത്തിന്റെ നാമമാത്ര തലവനാണ്‌ ഗവർണർ എന്ന്‌ പുസ്‌തകത്തിൽ വ്യക്‌തമാക്കുന്നു. പത്താം ക്ലാസ് സാമൂഹ്യശാസ്ത്രം രണ്ടാം ഭാഗത്തില്‍ ‘ജനാധിപത്യം; ഒരു ഇന്ത്യന്‍ അനുഭവം' എന്ന പാഠഭാഗത്തിലാണ് ഗവര്‍ണറുടെ അധികാരങ്ങളും ചുമതലകളും വ്യക്തമാക്കുന്നത്‌.


യാഥാർഥ കാര്യനിർവഹണ അധികാരം നിഷിപ്തമായിരിക്കുന്നത്‌ മുഖ്യമന്ത്രി തലവനായുള്ള മന്ത്രിസഭയിലാണ്‌. ഗവർണർ അധികാരങ്ങൾ നിർവഹിക്കേണ്ടത്‌ മന്ത്രിസഭയുടെ ഉപദേശപ്രകാരമായിരിക്കണമെന്ന്‌ പാഠഭാഗത്തിൽ പറയുന്നു. ഗവർണറുടെ നിയമനിർമാണ, കാര്യനിർവഹണ, നീതിന്യായ, വിവേചന അധികാരങ്ങൾ കൃത്യമായി പാഠത്തിലുണ്ട്‌.


കേന്ദ്ര- സംസ്ഥാന ബന്ധങ്ങളെക്കുറിച്ച് പഠിക്കാൻ 1983-ൽ കേന്ദ്രസർക്കാർ നിയമിച്ച സർക്കാരിയ കമീഷൻ സജീവ രാഷ്ട്രീയക്കാരെ ഗവർണർമാരായി നിയമിക്കരുതെന്ന് ശിപാർശ ചെയ്തിട്ടുണ്ടെന്ന്‌ പുസ്‌തകത്തിൽ പറയുന്നു. ഗവർണർമാർ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയെ നിയന്ത്രിക്കുന്ന അധികാരികളല്ല. മറിച്ച് അതിന്റെ സുഹൃത്തും ദാർശനികനും വഴികാട്ടിയുമാണ്.


ഭരണഘടന അനുശാസിക്കുന്ന രീതിയിലുള്ള, ഗവർണർമാരുടെ ഇടപെടലുകൾ ജനാധിപത്യപ്രക്രിയയെ ശക്തിപ്പെടുത്തുകയും ഭരണഘടനയുടെ അന്തസ്‌ ഉയർത്തിപ്പിടിക്കുകയും ചെയ്യുമെന്നും പാഠത്തിലുണ്ട്‌.


അടിയന്തരാവസ്ഥ, ഇലക്‌ട്രൽബോണ്ട്‌ എന്നിവയും പാഠപുസ്‌തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്‌. ഒക്‌ടോബർ മുതൽ രണ്ടാംഭാഗം പുസ്‌തകങ്ങൾ പഠിപ്പിച്ചു തുടങ്ങും.


governor



deshabhimani section

Related News

View More
0 comments
Sort by

Home