ചൂട് കൂടും; ഒറ്റപ്പെട്ട മഴയും

തിരുവനന്തപുരം : തിങ്കളാഴ്ച കോഴിക്കോട്, പാലക്കാട് ജില്ലകളിൽ 37 ഡിഗ്രിവരെയും കൊല്ലം, തൃശൂർ, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിൽ 36 ഡിഗ്രിവരെയും താപനില ഉയർന്നേക്കുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോടെ മഴയ്‌ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
കാലവർഷം 27ന് സംസ്ഥാനത്തെത്താൻ സാധ്യതയുണ്ടെന്നാണ് നിലവിലെ പ്രവചനം. ബംഗാൾ ഉൾക്കടലിലും അറബിക്കടലിലും വേനൽ മഴയിൽനിന്ന് കാലാവർഷത്തിലേക്കുള്ള മാറ്റത്തിന്റെ സൂചനകളുണ്ട്. പതിമൂന്നോടെ കാലവർഷം ആൻഡമാൻ ഭാഗത്ത് എത്തിച്ചേരാനാണ് സാധ്യത.







0 comments