അധ്യാപക സ്ഥലമാറ്റം:
ട്രിബ്യൂണൽ 
വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കും

teachers
വെബ് ഡെസ്ക്

Published on May 07, 2025, 12:16 AM | 1 min read

തിരുവനന്തപുരം: സർക്കാർ ഹയർ സെക്കൻഡറി സ്‌കൂളുകളിലെ 2023-24ലെ സ്റ്റാഫ് ഫിക്‌സേഷനുമായി ബന്ധപ്പെട്ട അധ്യാപകരുടെ സ്ഥലംമാറ്റ ഉത്തരവ്‌ റദ്ദാക്കിയ കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിന്റെ (കെഎടി) വിധിക്കെതിരെ സർക്കാർ ഹൈക്കോടതിയെ സമീപിക്കും. സുതാര്യമായ മാനദണ്ഡങ്ങൾ പാലിച്ച് നടപ്പാക്കുന്ന സ്ഥലംമാറ്റം ട്രൈബ്യൂണൽ റദ്ദാക്കുന്നതിനെതിരെ ഹൈക്കോടതിയിൽ ഒപി ക്യാറ്റ് ഫയൽ ചെയ്യാൻ അഡ്വക്കേറ്റ് ജനറലിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന്‌ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.


അടുത്ത അധ്യയന വർഷത്തെ ഹയർ സെക്കൻഡറി സ്ഥലം മാറ്റവും നിയമനവും 31നകം പൂർത്തിയാക്കും. സ്ഥലംമാറ്റത്തിനായി 8,204 അധ്യാപകരുടെ അപേക്ഷയാണ്‌ പ്രിൻസിപ്പൽമാർ അംഗീകരിച്ച് അയച്ചത്. ഇതിൽ 357 അപേക്ഷകർ അനുകമ്പാർഹമായ മുൻഗണന ലഭിക്കേണ്ട വിഭാഗത്തിലുള്ളവരാണ്‌. ഇത്‌ പ്രത്യേക മെഡിക്കൽ ബോർഡ് പരിശോധിക്കും. 19 നുള്ളിൽ പ്രൊവിഷണൽ ട്രാൻസ്ഫർ ലിസ്റ്റ് പ്രസിദ്ധീകരിക്കും. അന്തിമ സ്ഥലം മാറ്റപ്പട്ടിക 26 ഓടെ പ്രസിദ്ധീകരിക്കുമെന്നും മന്ത്രി പ
റഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home