വി എസിനെ സമൂഹമാധ്യമത്തിലൂടെ അപമാനിച്ച അധ്യാപകന്‌ സസ്‌പെൻഷൻ

suspension
വെബ് ഡെസ്ക്

Published on Jul 29, 2025, 10:50 PM | 1 min read

തിരുവനന്തപുരം : മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെ സമൂഹമാധ്യമത്തിലൂടെ അപമാനിച്ച അധ്യാപകന്‌ സസ്‌പെൻഷൻ. ആറ്റിങ്ങൽ ഗവ. മോഡൽ ബോയ്‌സ്‌ എച്ച്എസ്എസിലെ ഇംഗ്ലീഷ് അധ്യാപകൻ വി അനൂപിനെയാണ്‌ അന്വേഷണവിധേയമായി സസ്‌പെൻഡ്‌ ചെയ്‌ത്‌ പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്‌ ഷാനവാസ്‌ ഉത്തരവിറക്കിയത്‌. സംഭവത്തിൽ നഗരൂർ പൊലീസ് കേസെടുക്കുകയും വി അനൂപിനെ അറസ്റ്റ്‌ ചെയ്യുകയും ചെയ്‌തിരുന്നു.


സ്കൂളിലെ അക്കാദമികവും അല്ലാത്തതുമായ പ്രവർത്തനങ്ങളിൽ ഇയാൾ നിസ്സഹകരിക്കുകയും സ്കൂളിന്റെ സുഗമമായ പ്രവർത്തനത്തിന് എപ്പോഴും തടസം സൃഷ്ടിക്കുന്നതായും പ്രിൻസിപ്പൽ അറിയിച്ചിരുന്നു. ട്രാൻസ്ഫർ വാങ്ങി നൽകാമെന്ന്‌ തെറ്റിധരിപ്പിച്ച്‌ അനൂപ് മറ്റ്‌ ഹയർ സെക്കൻഡറി അധ്യാപകരിൽനിന്ന്‌ പണപ്പിരിവ് നടത്തുന്നതായും സർക്കാർവിരുദ്ധ പ്രവർത്തനങ്ങൾക്ക് വാട്‌സാപ് ഗ്രൂപ്പിലൂടെ ആഹ്വാനം നടത്തുന്നെന്നും ആരോപിച്ച് തെളിവ്‌ സഹിതം പൊതുവിദ്യാഭ്യാസ ഡയറക്‌ടർക്ക്‌ പരാതി ലഭിച്ചിരുന്നു. ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ പ്രാഥമികാന്വേഷണം നടത്തി തിരുവനന്തപുരം ആർഡിഡി സമർപ്പിച്ച റിപ്പോർട്ടിൽ വി അനൂപിനെതിരെയുള്ള പരാതികൾ ശരിയാണെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ്‌ നടപടിയെന്ന്‌ ഉത്തരവിൽ പറയുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home