അധ്യാപക നിയമന തട്ടിപ്പ്; രണ്ടാംപ്രതി സുരേഷ് ബാബു ജൂലൈ 5 വരെ റിമാൻഡിൽ

കോട്ടയം :അധ്യാപകരുടെ പുനർനിയമനം ക്രമപ്പെടുത്തുന്നതിന്റെ പേരിൽ പണംവാങ്ങി തട്ടിപ്പ് നടത്തിയ സംഭവത്തിൽ രണ്ടാംപ്രതി സുരേഷ്‌ബാബുവിനെ ജൂലൈ അഞ്ച് വരെ കോട്ടയം വിജിലൻസ് കോടതി റിമാൻഡ്‌ചെയ്തു. സെക്രട്ടറിയറ്റിലെ അസി. സെക്‌ഷൻ ഓഫീസറായ സുരേഷ് ബാബുവിനെ ശനിയാഴ്ചയാണ് തിരുവനന്തപുരം പള്ളിക്കൽ മൂതലയിലുള്ള വീട്ടിൽനിന്ന് വിജിലൻസ് സംഘം പിടികൂടിയത്. ഇയാളെ കൂടുതൽ ചോദ്യംചെയ്താൽ മാത്രമേ കേസിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്നത് ഉൾപ്പെടെയുള്ള വിവരങ്ങൾ അറിയാൻ സാധിക്കുകയുള്ളു. ഇതിനായി അടുത്തദിവസം തന്നെ കസ്‌റ്റഡി അപേക്ഷ നൽകുമെന്ന് സിഐ എസ് പ്രദീപ് പറഞ്ഞു.
പുനർനിയമനം ക്രമപ്പെടുത്താൻ പാലായിലെ എയ്‌ഡഡ് സ്‌കൂളിലെ അധ്യാപകരിൽനിന്ന് പണം വാങ്ങിയെന്നാണ് കേസ്. വടകര കീഴൽ യുപി സ്‌കൂളിലെ മുൻ പ്രഥമാധ്യാപകൻ കോഴിക്കോട് വടകര കീഴൽ കക്കൂഴിപറമ്പത്ത്(വസുധ വീട്ടിൽ) കെ പി വിജയനാണ് ഒന്നാംപ്രതി.









0 comments