എക്സൈസ് പരിശോധനയ്ക്കിടെ മെത്താംഫെറ്റമിൻ വിഴുങ്ങി; യുവാവ് ആശുപത്രിയിൽ

കോഴിക്കോട്: താമരശ്ശേരിയിൽ മാരക ലഹരിമരുന്നായ മെത്താംഫെറ്റമിൻ വിഴുങ്ങിയ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എക്സൈസ് സംഘം പരിശോധനക്കെത്തിയപ്പോഴാണ് യുവാവ് മെത്താംഫെറ്റമിൻ വിഴുങ്ങിയത്. തലയാട് കലാട് വാളക്കണ്ടിയിൽ റഫ്സിൻ (26) ആണ് ലഹരിമരുന്ന് വിഴുങ്ങി അപകടാവസ്ഥയിലായത്.
രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ എക്സൈസ് സംഘം വീട്ടിലെത്തിയപ്പോഴാണ് ഇയാൾ മെത്താംഫെറ്റമിൻ വിഴുങ്ങിയത്. ഇയാളുടെ പക്കൽ നിന്ന് 0.544 ഗ്രാം മെത്താംഫെറ്റമിൻ പിടിച്ചെടുത്തു. ഇതിൽ ഏകദേശം 0.20 ഗ്രാം മരുന്നാണ് വിഴുങ്ങിയതെന്നാണ് പ്രാഥമിക നിഗമനം.
തുടക്കത്തിൽ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച റഫ്സിന് പ്രാഥമിക ചികിത്സ നൽകിയ ശേഷം കൂടുതൽ വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.









0 comments