ഓൺലൈൻ ട്രേഡിങ് ഒരു കോടിയിലേറെ പണം തട്ടിയ പ്രതി പിടിയിൽ

CYBER SCAM
വെബ് ഡെസ്ക്

Published on Jun 30, 2025, 09:51 PM | 2 min read

കോട്ടയം : ഓൺലൈൻ തട്ടിപ്പിലൂടെ വടവാതൂർ സ്വദേശിയുടെ ഒരു കോടി അറുപത്തിനല് ലക്ഷം രൂപ തട്ടിയ പ്രതി വിശാഖപട്ടണത്തു നി ന്നും അറസ്റ്റിൽ. ആന്ധ്ര പ്രദേശ്, വിശാഖപട്ടണം, ഗാന്ധിനഗർ സ്വദേശിയായ നാഗേശ്വര റാവു മകൻ രമേഷ് വെല്ലംകുള (33) ആണ് കോട്ടയം സൈബർ പൊലീസിന്റെ പിടിയിലായത്.


ഓൺലൈൻ ഷെയർ ട്രേഡിങ് ബസ്സിനസ്സിലൂടെ ലാഭമുണ്ടാക്കി ത്തരാം എന്ന് വിശ്വസിപ്പിച്ച ചെറിയ തുക നിക്ഷേപിച്ച് ട്രേഡി ങ്ങിലൂടെ എന്ന് പറഞ്ഞു ചെറിയ ലാഭം കൊടുത്ത് വിശ്വാ സം ആർജിച്ച പ്രതി വലിയ തുകയുടെ ട്രേഡിംഗിലൂടെ വലിയ ലാഭം ഉണ്ടാക്കിത്തരാം എന്ന് പറഞ്ഞു വിശ്വസിപ്പിച്ച് പലപ്രാവശ്യമായി ഒരു കോടി അറുപതിനല് ലക്ഷത്തി ഒരുനൂറ്റി നാല്പത്തി ഒന്ന് രൂപ (1,64,00,141/-) പല അക്കൗണ്ടുകളിൽ നിന്നായി കൈക്കൽ ആക്കി. ഏപ്രിൽ 28 മുതൽ മെയ്‌ 25 വരെയുള്ള കാലയളവിൽ ആണ് കേസിനാസ്പദമായ സംഭവം .


നുവമ വെൽത്ത്‌(NUVAMA WEALTH) എന്ന ട്രേഡിങ് കമ്പനിയുടെ പേരിലുള്ള വ്യാജ വെബ്സൈറ്റ് നിർമ്മിച്ചും, ഇതേ കമ്പനിയിലെ തൊഴിലാളികളുടെ പേരുകൾ ഉപയോഗിച്ചും തട്ടിപ്പുകാർ സംശയം തോന്നാത്ത രീതിയിൽ വിശ്വാസ്യത ഉറപ്പുവരുത്തി. ഓൺലൈനിൽ ഷെയർ ട്രേഡിംഗിനെ കുറിച്ച് സെർച്ച് ചെയ്ത യുവാവിന് വാട്സാപ്പിൽ കങ്കണ ശർമ എന്ന പേരി ൽ ഷെയർ ട്രേഡിംഗിൽ താല്പര്യമുണ്ടോ ഞങ്ങൾ സഹായിക്കാം എന്ന മെസ്സേജ് ലഭിച്ചു.


കമ്പിനിയെ കുറിച്ചും സ്റ്റാഫിനെ പറ്റിയും അന്വേഷിച്ചപ്പോൾ സ്ഥാപനം നിലവിൽ ഉണ്ടെന്നും കങ്കണ ശർമ എന്ന ഒരു സ്റ്റാഫ് ഉണ്ടെന്നും യുവാവിന് ബോധ്യപ്പെട്ടു. തട്ടിപ്പു കാർ വാട്സ്ആപ്പ് വഴി അയച്ചു കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് യുവാവ് പ്രവേശിച്ചത് സംഘം തയ്യാറാക്കിയ വ്യാജ കമ്പനിയുടെ സൈറ്റിലാണ്. ഇവർ ആവശ്യപ്പെട്ട തുക അയച്ചുകൊടുത്തു ട്രെ ഡിങ് നടത്തിയ യുവാവ് നിക്ഷേപിച്ച തുകയ്ക്ക് വലിയ തുക ലാഭ മായി തന്റെ അക്കൗണ്ടിൽ വന്നതായി ബോധ്യപ്പെട്ടു. ഈ തുക പിൻവലിക്കാൻ ശ്രമിച്ചപ്പോഴാണ് താൻ പറ്റിക്കപ്പെട്ടെന്നും തനി ക്ക് പണം നഷ്ടപ്പെട്ടു എന്നും മനസിലായത്‌.


ജില്ലാ പൊലീസ് മേധാവി എ ഷാഹുൽഹമീദിന്റെ നിർദ്ദേശപ്രകാരം കോട്ടയം സൈബർ പൊലീസ് സ്റ്റേഷനിലെ ഐപി എസ്‌എച്ച്‌ഒ വി ആർ ജഗദീഷ് , ഗ്രേഡ്‌ എസ്‌ ഐ വി എൻ സുരേഷ്‌കുമാർ, എസ്‌സി പിഒ കെ വി ശ്രീജിത്ത്‌, സിപിഒമാരായ ആർ സജിത്‌കുമാർ, കെ സി രാഹുൽമോൻ എന്നിവർ അടങ്ങുന്ന പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.



deshabhimani section

Related News

View More
0 comments
Sort by

Home