സർവേ രേഖകൾ വിരൽതുമ്പിൽ; കിയോസ്കിലൂടെ രേഖകൾ പ്രിന്റ് ചെയ്യാം

തിരുവനന്തപുരം: ഡിജിറ്റൽ സർവേ രേഖകൾ ഇനി കാലതാമസമില്ലാതെ ഒറ്റ ക്ലിക്കിൽ ലഭിക്കും. സർവേ രേഖകൾ പൊതുജനങ്ങൾക്ക് അനായാസം ലഭ്യമാക്കാൻ തിരുവനന്തപുരം വഴുതക്കാടുള്ള സർവേ ഡയറക്ടറേറ്റിൽ കിയോസ്‌ക് സംവിധാനം നിലവിൽ വന്നു. കിയോസ്ക് വഴി ഫീസ് അടച്ച് വേഗത്തിൽ, സുതാര്യമായി, നേരിട്ട് രേഖകൾ പ്രിന്റ് ചെയ്‌തെടുക്കാം. ഇതിനായി ഒരു ഹെൽപ് ഡെസ്‌കും ഇവിടെ ഒരുക്കിയിട്ടുണ്ട്.
'എന്റെ ഭൂമി' ഡിജിറ്റൽ സർവേയുടെ ഭാഗമായി പഴയ രേഖകൾ ഡിജിറ്റലൈസ് ചെയ്തതിന്റെ തുടർച്ചയാണ് ഈ സംരംഭം. നിലവിൽ 530 വില്ലേജുകളിലെ രേഖകൾ 'എന്റെ ഭൂമി' പോർട്ടലിൽ ലഭ്യമാണ്. പോർട്ടൽ വഴി ഓൺലൈനായി ലഭ്യമായ മാപ്പുകളും ഭൂരേഖകളും ഡൗൺലോഡ് ചെയ്യാനുള്ള സൗകര്യം ഉണ്ട്. പോർട്ടലിൽ ലഭ്യമല്ലാത്ത രേഖകൾക്കായി ഓൺലൈനായി അപേക്ഷിക്കാനും സാധിക്കും.
റവന്യൂ വകുപ്പിന്റെ സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്ന ഉപഭോക്തൃ സൗഹൃദമാക്കുന്ന പ്രവർത്തങ്ങനൾക്ക് മുതൽക്കൂട്ടാവുകയാണ് പുതിയ സംവിധാനം. സർക്കാരിന്റെ ഇ-ഗവേണൻസ് നയങ്ങൾ കൂടുതൽ ശക്തമാക്കുന്ന ഒരു ചുവടുവെപ്പാണ് കിയോസ്ക്.









0 comments