കേന്ദ്രമന്ത്രിയുടേത് ഭരണഘടനാലംഘനം

കൊല്ലം : ഹൈക്കോടതി ഉത്തരവ് ലംഘിച്ചവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച കേന്ദ്രസഹമന്ത്രി സുരേഷ്‌ഗോപിയുടെ നടപടി ഭരണഘടനാലംഘനമാണെന്ന് നിയമവിദഗ്‌ധർ. ശാസ്‌താംകോട്ട മുതുപിലാക്കാട് പാർഥസാരഥി ക്ഷേത്രത്തിൽ കോടതി വിധി ലംഘിച്ച് സംഘപരിവാർ സ്ഥാപിച്ച, ശിവജിയുടെ ചിത്രവും ശൂലവുമുള്ള ഫ്ലക്സ് ബോർഡിനും കൊടിക്കും സുരേഷ് ഗോപി കഴിഞ്ഞ ഞായറാഴ്‌ച ഐക്യദാർഢ്യം പ്രഖ്യാപിച്ചിരുന്നു. ക്ഷേത്രത്തിന്റെ 100മീറ്റർ ചുറ്റളവിൽ ജാതി, മത രാഷ്ട്രീയ, സാമുദായിക സംഘടനകളുടെയോ പ്രസ്ഥാനങ്ങളുടെയോ കൊടിയോ ബോർഡോ ചിഹ്നങ്ങളോ പേരോ അടയാളമോ സ്ഥാപിക്കരുതെന്നാണ് ഹൈക്കോടതി ഉത്തരവ്. പൂക്കളത്തിൽ കൊടിയും അടയാളവും വച്ചതിനെതിരെ ശാസ്‌താംകോട്ട പൊലീസ് 27 ആർഎസ്‌എസ് പ്രവർത്തകർക്കെതിരെ കേസെടുത്തിരുന്നു.









0 comments