പ്രതിഭാഗത്തെ കേൾക്കാതെ വധശിക്ഷ; വിചാരണക്കോടതിക്ക് സുപ്രീംകോടതി വിമർശം


സ്വന്തം ലേഖകൻ
Published on Feb 07, 2025, 10:21 PM | 1 min read
ന്യൂഡൽഹി: പ്രതിഭാഗത്തിന് വാദങ്ങൾ അവതരിപ്പിക്കാൻ സാവകാശം അനുവദിക്കാതെ വിചാരണ പൂർത്തിയാക്കി വധശിക്ഷ വിധിച്ച വിചാരണക്കോടതി നടപടിയെ വിമർശിച്ച് സുപ്രീംകോടതി.
മധ്യപ്രദേശിൽ മൂന്നാംക്ലാസുകാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തിൽ രണ്ട് പ്രതികൾക്ക് മന്ദ്‌സൗറിലെ പോക്‌സോ പ്രത്യേക കോടതി വധശിക്ഷ വിധിച്ചിരുന്നു. 2018 ആഗസ്‌തിൽ വിചാരണക്കോടതിയുടെ വിധി 2021ൽ മധ്യപ്രദേശ് ഹൈക്കോടതി ശരിവച്ചു.
ഹൈക്കോടതി വിധി ചോദ്യം ചെയ്‌ത് രണ്ട് പ്രതികളും നൽകിയ ഹർജികളാണ് സുപ്രീംകോടതി പരിഗണിച്ചത്. കേസ് വീണ്ടും പരിഗണിക്കാനും വിദഗ്‌ധൻമാർ ഉൾപ്പടെയുള്ളവരെ സാക്ഷികളായി വിസ്‌തരിക്കാനും സുപ്രീം കോടതി ഉത്തരവിട്ടു.









0 comments