5 ദിവസം, 73 കോടി വിറ്റുവരവ് ; ഓണവിപണി കീഴടക്കി സപ്ലൈകോ

കൊച്ചി
ഓണത്തോടനുബന്ധിച്ച് ജില്ലാ ഫെയറുകൾ ആരംഭിച്ച 25 മുതൽ 29 വരെ സപ്ലൈകോ നേടിയത് 73 കോടിയിലേറെ വിറ്റുവരവ്. ജില്ലാ ഫെയറുകളിൽനിന്നുമാത്രമുള്ള വിറ്റുവരവ് രണ്ടുകോടിയിലേറെയാണ്.
ഈ ദിവസങ്ങളില്‍ 10 ലക്ഷത്തിലേറെ ഉപഭോക്താക്കൾ സപ്ലൈകോ വിൽപ്പനശാലകൾ സന്ദർശിച്ചു ആഗസ്‌ത് 29 വരെ ആകെ 270 കോടിയുടെ വിറ്റുവരവുണ്ടായി. ഇതിൽ 125 കോടി സബ്സിഡി ഇനങ്ങളുടെ വില്‍പ്പനയിലൂടെയാണ് ലഭിച്ചത്. ഈ മാസം ആകെ 42 ലക്ഷം ഉപഭോക്താക്കൾ സപ്ലൈകോയെ ആശ്രയിച്ചു. 25, 26 തീയതികളിലാണ് വിവിധ ജില്ലകളിൽ സപ്ലൈകോ ജില്ലാ ഓണം ഫെയറുകൾ ആരംഭിച്ചത്.









0 comments