സണ്ണി തോമസിന് വിട

സണ്ണി തോമസിന്റെ മൃതദേഹം സെന്റ് മാർട്ടിൻ ഡി പോറസ് പള്ളിയിൽ പൊതുദർശനത്തിന് വച്ചപ്പോൾ. സമീപം (ഇടത്തു നിന്ന്) മകൻ സനൽ, ഭാര്യ ജോസമ്മ, മകൾ ഡോ. സോണിയ, മകൻ മനോജ് എന്നിവർ
കൊച്ചി/കോട്ടയം :
ഷൂട്ടിങ് പരിശീലകൻ ദ്രോണാചാര്യ സണ്ണി തോമസിന്റെ മൃതദേഹം കളമശേരി തേവയ്ക്കൽ സെന്റ് മാർട്ടിൻ ഡി പോറസ് പള്ളി സെമിത്തേരിയിൽ സംസ്‌കരിച്ചു. മകൻ മനോജ് സണ്ണിയുടെ ഇടവകപ്പള്ളിയാണിത്. കോട്ടയം ഉഴവൂരിലെ വീട്ടിൽ മൃതദേഹം പൊതുദർശനത്തിനുവച്ചു. ആദരാഞ്‌ജലിയർപ്പിക്കാൻ നിരവധി പേരെത്തി.
മുഖ്യമന്ത്രിക്കുവേണ്ടി കോട്ടയം കലക്ടർ ജോൺ വി സാമുവൽ പുഷ്‌പചക്രം അർപ്പിച്ചു. മന്ത്രി റോഷി അഗസ്‌റ്റിൻ, തോമസ് ചാഴികാടൻ, ഷൈനി വിൽസൺ, നടൻ പ്രേംപ്രകാശ്, നിർമാതാവ് ലിസ്‌റ്റിൻ സ്‌റ്റീഫൻ, കായികപരിശീലകൻ കെ പി തോമസ്, ആർച്ച് ബിഷപ് മാർ മാത്യു മൂലക്കാട്ട്, സ്‌റ്റീഫൻ ജോർജ്, ഡോ. സിന്ധുമോൾ ജേക്കബ്, മാണി സി കാപ്പൻ എംഎൽഎ എന്നിവർ അന്ത്യോപചാരമർപ്പിച്ചു.
ഉഴവൂരിലെ വസതിയിൽ അന്ത്യകർമങ്ങളും ഔദ്യോഗിക ചടങ്ങുകളും പൂർത്തിയാക്കിയാണ് മൃതദേഹം തേവയ്ക്കൽ പള്ളിയിലെത്തിച്ചത്. തുടർന്ന് പള്ളിയിലെ പൊതുദർശനത്തിനുശേഷം സംസ്‌കാരം നടത്തി.









0 comments