പ്രശസ്ത ചലച്ചിത്ര താരം ശ്രിന്ദ ക്യാമ്പ് ഉദ്ഘാടനം ചെയ്തു
സംസ്ഥാന പരിശീലന ക്യാമ്പിന് തുടക്കമായി വേനൽ തുമ്പികൾ പെരിയാറിൻ തീരത്ത് പറന്നുയരും
നേര്യമംഗലം: ബാലസംഘത്തിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ കുട്ടികളുടെ കലാ ട്രൂപ്പായ വേനൽതുമ്പികൾ സംസ്ഥാന പരിശീലന ക്യാമ്പിന് ഏറണാകുളം ജില്ലയിലെ നേര്യമംഗലത്ത് തുടക്കം. മൂന്നു ഏരിയ കളിൽ നിന്നുമുള്ള അമ്പതോളം കുട്ടികളും പന്ത്രണ്ട് പരിശീലകരുമാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്. നാല് നാടകങ്ങളും നാല് സംഗീത ശിൽപ്പങ്ങളുമാണ്
ആറു ദിവസം നീളുന്ന ക്യാമ്പിൽ ഒരുങ്ങുന്നത്.
പ്രശസ്ത ചലച്ചിത്ര താരം ശ്രിന്ദ ക്യാമ്പ് ഉദ്ഘാടനം ചെയ്തു . ബാലസംഘം സംസ്ഥാന പ്രസിഡണ്ട് പ്രവിഷ അധ്യക്ഷത വഹിച്ചു. വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് അഭിവാദ്യം ചെയ്തു സംസാരിച്ചു .
സംസ്ഥാന അക്കാദമിക് കമ്മറ്റി കൺവീനർ ടി കെ നാരായണ ദാസ് ആ മുഖ ഭാഷണം നടത്തി . ക്യാമ്പ് ഡയറക്ടർ വിജയകുമാർ, പ്രവീൺ കാടകം എന്നിവർ സംസാരിച്ചു. സ്വാഗത സംഘം കൺവീനർ ഷാജി മുഹമ്മദ് സ്വാഗതവും കെ കെ കൃഷ്‌ണേന്തു നന്ദിയും പറഞ്ഞു. ക്യാമ്പ് ഏപ്രിൽ 6 ന് സമാപിക്കും









0 comments