സുമലത മോഹൻദാസ് സിപിഐ പാലക്കാട് ജില്ലാ സെക്രട്ടറി

സുമലത മോഹൻദാസ്
പാലക്കാട്: സിപിഐ പാലക്കാട് ജില്ലാ സെക്രട്ടറിയായി സുമലത മോഹൻദാസിനെ തെരഞ്ഞെടുത്തു. വടക്കഞ്ചേരിയിൽ നടന്ന സിപിഐ പാലക്കാട് ജില്ലാ സമ്മേളനത്തിലാണ് തീരുമാനം. 45 അംഗ ജില്ലാ കൗൺസിലിനേയും സമ്മേളനത്തിൽ തെരഞ്ഞെടുത്തു.
ആദ്യമായാണ് കേരളത്തിൽ ഒരു വനിത സിപിഐയുടെ ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് എത്തുന്നത്. മലമ്പുഴ മന്തക്കാട് തോട്ടപുര സ്വദേശിനിയായ സുമലത നിലവിൽ മഹിള സംഘം ജില്ലാ സെക്രട്ടറിയാണ്. മലമ്പുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റായും സുമലത പ്രവർത്തിക്കുന്നുണ്ട്.
‘സെക്രട്ടറിയായാതിൽ സന്തോഷമുണ്ട്. എല്ലാവരെയും ഒന്നിപ്പിച്ച് മുന്നോട്ടു പാർട്ടിയെ നയിക്കും. പ്രശ്നങ്ങൾ ഒന്നും ഇല്ലാതെയാണ് ജില്ലാ സമ്മേളനം സമാപിച്ചത്. വനിതകൾക്ക് കമ്മ്യൂണിസ്റ്റ് പാർട്ടി നൽകിയ അംഗീകാരമാണിത്’– സെക്രട്ടറി സ്ഥാനത്തേക്കെത്തിയ സുമലത പറഞ്ഞു.









0 comments