മെട്രോ പാലത്തിൽനിന്ന് റോഡിലേക്ക് ചാടി യുവാവ്; ​ഗുരുതര പരിക്ക്

Kochi metro suicide attempt
വെബ് ഡെസ്ക്

Published on Aug 07, 2025, 03:41 PM | 1 min read

കൊച്ചി: കൊച്ചി മെട്രോ പാലത്തിൽനിന്ന് റോഡിലേക്ക് ചാടി യുവാവിന്റെ ആത്മഹത്യാശ്രമം. വടക്കേകോട്ട മെട്രോ സ്റ്റേഷനിലാണ് സംഭവം. ഗുരുതര പരിക്കുകളേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


മലപ്പുറം തിരൂരങ്ങാടി സ്വദേശിയായ യുവാവ് മെട്രോ സ്റ്റേഷനിൽ എത്തി പ്ലാറ്റ്ഫോമിന് സമീപത്തെ എമർജൻസി ട്രാക്കിലൂടെ പാളത്തിന് നടുവിലേക്ക് പോകുകയായിരുന്നു. ജീവനക്കാർ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും യുവാവ് പിന്മാറിയില്ല. പൊലീസും ഫയർഫോഴ്സും എത്തി അനുനയശ്രമം നടത്തുന്നതിനിടെ ഇയാൾ റോഡിലേക്ക് ചാടുകയായിരുന്നു. സംഭവത്തെ തുടർന്ന് തൃപ്പൂണിത്തുറക്കും കടവന്ത്രക്കും ഇടയിൽ മെട്രോ സർവീസ് താല്‍കാലികമായി നിർത്തിവെച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home