വിദ്യാർഥികളെക്കൊണ്ട് കാൽകഴുകിച്ച സ്കൂളുകളിലേക്ക് ഡിവൈഎഫ്ഐ മാർച്ച്

വിദ്യാധിരാജ വിദ്യാപീഠം സ്കൂളിലേക്ക് ഡിവൈഎഫ്ഐ നടത്തിയ മാർച്ച്
ആലപ്പുഴ: ആർഎസ്‌എസ് നിയന്ത്രിക്കുന്ന സ്‌കൂളുകളിൽ കുട്ടികളെക്കൊണ്ട് ബിജെപി നേതാവിന്റെയും അധ്യാപകരുടെയും കാൽ കഴുകിച്ചതിൽ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ. നൂറനാട് ഇടപ്പോൺ ആറ്റുവ വിവേകാനന്ദ വിദ്യാപീഠം സ്‌കൂൾ, മാവേലിക്കര വിദ്യാധിരാജ വിദ്യാപീഠം സെൻട്രൽ ആൻഡ് സൈനിക് സ്‌കൂൾ എന്നിവിടങ്ങളിലേക്ക് ഡിവൈഎഫ്ഐ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. ഇടപ്പോണിൽ ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി ജയിംസ് ശമുവേൽ, മാവേലിക്കരയിൽ കേന്ദ്ര കമ്മിറ്റിയംഗം ആർ രാഹുൽ എന്നിവർ പ്രതിഷേധ മാർച്ച് ഉദ്‌ഘാടനം ചെയ്തു.
ആർ രാഹുലിനെ അറസ്റ്റ് ചെയ്ത് നീക്കുന്നു
ആറ്റുവ വിവേകാനന്ദ വിദ്യാപീഠം സ്‌കൂളിലേക്ക് നടത്തിയ മാർച്ച് ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി ജയിംസ് ശമുവേൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു
നൂറനാട് ഇടപ്പോൺ ആറ്റുവ വിവേകാനന്ദ വിദ്യാപീഠം സ്‌കൂളിൽ ബിജെപി ജില്ലാ സെക്രട്ടറി കെ കെ അനൂപിന്റെ കാൽ കുട്ടിയെക്കൊണ്ട് കഴുകിച്ചിരുന്നു. സംഭവത്തിൽ എസ്എഫ്ഐ ജില്ലാ കമ്മിറ്റി ബാലാവകാശ കമീഷന് പരാതി നൽകിയിട്ടുണ്ട്. വിവേകാനന്ദ വിദ്യാപീഠം സ്‌കൂളിൽ വിദ്യാർഥികൾ സസ്യേതര ഭക്ഷണം കൊണ്ടുവന്ന് കഴിക്കുന്നതിന് വിലക്കുണ്ട്. ചെരുപ്പിട്ട് കയറുന്നതിനും കുറേക്കാലം മുമ്പ് വരെ വിലക്കുണ്ടായിരുന്നു. വിദ്യാർഥികൾ പുറത്തെ വരാന്തയിൽ ചെരുപ്പ് ഊരിയിട്ട് വേണം ക്ലാസിലെത്താൻ. രക്ഷിതാക്കൾ എതിർത്തതിനെ തുടർന്ന് ചെരിപ്പിന്റെ വിലക്ക് നീക്കുകയായിരുന്നു. ശനിയാഴ്‌ച രാത്രി ഡിവൈഎഫ്ഐ നടത്തിയ പ്രകടനത്തിനും യോഗത്തിനും ശേഷം ബിജെപി പ്രവർത്തകർ പ്രകോപനം സൃഷ്ടിക്കാൻ ശ്രമിച്ചിരുന്നു.









0 comments