സ്റ്റുഡൻസ് യൂണിയൻ ഓഫീസ് തകർത്ത സംഭവം: കലിക്കറ്റ് സർവകലാശാലയില്‍ എസ്എഫ്ഐ പ്രകടനം നടത്തി

തേഞ്ഞിപ്പലം: കലിക്കറ്റ് സർവകലാശാല ഡിപ്പാർട്ടുമെൻ്റൽ സ്റ്റുഡൻ്റ്സ് യൂണിയൻ ഓഫീസ് അടിച്ച് തകർത്ത എംഎസ്എഫ്-യൂത്ത്‍ലീഗ് അതിക്രമത്തിൽ പ്രതിഷേധിച്ച് എസ്എഫ്ഐ പ്രകടനം നടത്തി. ഡിഎസ്‍യു ഓഫീസ് പരിസരത്ത് നിന്നും ആരംഭിച്ച പ്രകടനം സ്റ്റുഡൻ്റ് ട്രാപ്പിൽ സമാപിച്ചു. തുടർന്ന് നടന്ന പ്രതിഷേധ സംഗമം ജില്ലാ സെക്രട്ടറി എൻ ആദിൽ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ ജെ ഹരിരാമൻ അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് മുഹമ്മദലി ശിഹാബ്, സംസ്ഥാന കമ്മിറ്റിയംഗം സാദിഖ് എന്നിവർ സംസാരിച്ചു. എ വി ലിനീഷ് സ്വാഗതവും കീർത്തന നന്ദിയും പറഞ്ഞു.
ബുധനാഴ്ച രാത്രി ഒമ്പതരയോടെയാണ് ഡിപ്പാർട്ടുമെൻ്റൽ സ്റ്റുഡൻസ് യൂണിയൻ ഓഫീസ് കെഎസ്‍യു-എംഎസ്എഫ് അക്രമികൾ തകർത്തത്. യുഡിഎസ്എഫ് കാരുടെ നേതൃത്വത്തിലുള്ള യൂണിവേഴ്സിറ്റി യൂണിയൻ കഴിഞ്ഞ നാലു ദിവസങ്ങളിലായി കാമ്പസിൽ നടത്തുന്ന കഫിൻ കാർണിവലി'ൻ്റെ മറവിലാണ് അക്രമികൾ സർവകലാശാല കാമ്പസിൽ തമ്പടിച്ചത്. മാരകായുധങ്ങളുമായിട്ടായുന്നു ഇവരുടെ അഴിഞ്ഞാട്ടം. കാമ്പസിൽ എസ്എഫ്ഐ സ്ഥാപിച്ചിട്ടുള്ള ഛായാ ചിത്രങ്ങൾ തകർക്കാനും കെഎസ്‍യു-എംഎസ്എഫ് അക്രമികൾ ശ്രമിച്ചു. ഇത് എസ്എഫ്ഐ ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് യുഡിഎസ്എഫുകാർ ഡിഎസ്‍യു ഓഫീസ് തകർത്തത്. ഓഫീസിന്റെ വാതിൽ പൊളിച്ചു. വാട്ടർ കൂളറും ഫർണീച്ചറുകളും നശിപ്പിച്ചു. യൂണിവേഴ്സിറ്റി യൂണിയൻ മലപ്പുറം ജില്ല എക്സിക്യൂട്ടീവ് അംഗം പി കെ മുബഷിറിൻ്റെയും പി എ ജവാദിൻ്റെയും നേതൃത്വത്തിലാണ് അക്രമം നടത്തിയത്.









0 comments