ട്രെയിൻ തട്ടി പരിക്കേറ്റ വിദ്യാർഥി മരിച്ചു

കാഞ്ഞങ്ങാട്: ട്രെയിൻ തട്ടി സാരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന പാരാമെഡിക്കൽ വിദ്യാർഥി മരിച്ചു. ആലക്കോട് ഉദയഗിരി കൊട്ടില വീട്ടിൽ അഭി കെ വിനു (20) ആണ് മരിച്ചത്. കാഞ്ഞങ്ങാട് മിം ടെക് ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥിയാണ്. ഇന്നലെ രാത്രി കാഞ്ഞങ്ങാട് കടിക്കാൽ ഭാഗത്തുവച്ചാണ് അഭിയെ ട്രെയിൻ ഇടിച്ചത്. വിവരമറിഞ്ഞ പൊലീസ് അഗ്നി രക്ഷാ സേനയുടെ ആംബുലൻസിൽ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.









0 comments